ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് ആദ്യ രണ്ട് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ എല്‍.ഡി.എഫ് ചിത്രത്തിലില്ലാത്ത വിധം കേരളത്തില്‍ യു.ഡി.എഫ് കുതിപ്പ് തുടരുന്നു. 20 ല്‍ 19 സീറ്റുകളിലും യു.ഡി.എഫിനാണ് കൃത്യമായ മേല്‍ക്കൈ. ആലപ്പുഴയില്‍ എ.എം ആരിഫ് ലീഡ് ചെയ്യുന്നുവെന്നതൊഴിച്ചാല് കേരളത്തിലൊരിടത്തും എല്‍.ഡി.എഫിന് തെളിച്ചമില്ല. 1639 വോട്ടുകള്‍ക്കാണ് ആരിഫ് ലീഡ് ചെയ്യുന്നത്
Related News
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; അട്ടപ്പാടിയില്‍ ഗതാഗതം തടസപ്പെട്ടു
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കനത്ത മഴ തുടരുന്നു. പാലക്കാട് ജില്ലയില്‍ അര്‍ധരാത്രി മുതല്‍ അതിശക്തമായ മഴ തുടരുകയാണ്. അട്ടപ്പാടി ചുരത്തില്‍ മണ്ണിടിഞ്ഞുവീണും മരം ഒടിഞ്ഞും ഗതാഗതം തടസപ്പെട്ടു. പത്താം വളവിന് സമീപം പുലര്‍ച്ചെയാണ് സംഭവം. ഏഴാംമൈലിലും മരംവീണ് റോഡ് ബ്ലോക്കായി. മരംമുറിച്ചുമാറ്റാനുള്ള ശ്രമത്തിലാണ് ഫയര്‍ഫോഴ്സ് സംഘം. നെല്ലിയാമ്പതി റോഡിലും മരം വീണു. 13 ജില്ലകളില്‍ മഴമുന്നറിയിപ്പുണ്ട്. തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലും മഴ ശക്തമാണ്. ഒളവണ്ണ പ്രദേശത്ത് മഴ തുടരുന്നു. കോഴിക്കോട് വെസ്റ്റ്ഹില്ലിലും കടകളില്‍ വെള്ളം […]
സംസ്ഥാനത്ത് 1608 പേര്‍ക്ക് കൂടി കോവിഡ്; 803 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍; ഇന്ന് 20 പുതിയ ഹോട്ട് സ്പോട്ടുകള്‍; 12 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 1608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 321 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 151 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള […]
ട്രാക്ടര്‍, ഫുട്ബോള്‍, തെങ്ങിന്തോപ്പ്; കേരള കോണ്‍ഗ്രസില്‍ ചിഹ്നത്തില്‍ ധാരണയായി
നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കേരള കോണ്‍ഗ്രസില്‍ ചിഹ്നത്തിന്റെ കാര്യത്തില്‍ ധാരണയായി. ട്രാക്ടര്‍, ഫുട്ബോള്‍, തെങ്ങിന്തോപ്പ് എന്നിവ ചിഹ്നമായി അപേക്ഷിക്കാനാണ് ധരണ. അതേസമയം പി.ജെ ജോസഫും മോൻസ് ജോസഫും എം.എൽ.എ സ്ഥാനം രാജിവെച്ചു. ഇരുവരും സ്പീക്കർക്ക് രാജിക്കത്ത് നൽകി. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ടുമുമ്പാണ് രാജി സമര്‍പ്പിച്ചത്. അയോഗ്യത പ്രശ്നം ഒഴിവാക്കുന്നതിനാണ് നടപടി. രാജിവെക്കാന്‍ ഇരുവർക്കും നിയമോപദേശവും ലഭിച്ചു. കേരള കോൺഗ്രസുകളുടെ ലയനത്തെ തുടർന്നാണ് തീരുമാനം. നേരത്തെ കേരള കോൺഗ്രസ് (എം) പ്രതിനിധികളായിട്ടാണ് ഇരുവരും വിജയിച്ചത്.