ബി.സി.സി.ഐ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 22ന് നടക്കും. സി.ഇ.ഒ വിനോദ് റായിയുടെ നേതൃതത്തിലുള്ള അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനം പുറത്ത് വിട്ടത്. ചൊവാഴ്ച്ച തലസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ മൂന്നംഗ സമിതിയാണ് തീരുമാനമെടുത്തത്. സെപ്തംബര്‍ 14നകം സംസ്ഥാന അസോസിയേഷനുകളുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. അസോസിയേഷനുകളുടെ പേരുകള്‍ സെപ്തംബര്‍ 23നകം നല്‍കണം.
ബി.സി.സി.ഐയുടെ തെരഞ്ഞൈടുപ്പ് ഓഫീസറെ നിയമിക്കുന്നതും തെരഞ്ഞെടുപ്പ് പ്രോട്ടോക്കോള്‍ തയ്യാറാക്കലും കോയിന് ഏജന്റുമായി ചര്‍ച്ച ചെയ്ത് ജൂണ്‍ 30നകം അറിയിക്കണം. ഒക്ടോബര്‍ 22ന് തെരഞ്ഞെടുപ്പ് നടക്കുമ്പോഴും അസോസിയേഷനുകളുടെ എണ്ണം ഒന്‍പത് തന്നെയാവുമെന്ന് റായി പറഞ്ഞു. സംസ്ഥാന അസോസിയേഷന്റെ സുപ്രീം കൗണ്‍സിലില്‍ ഇപ്പോള്‍ ഒമ്പത് സംസ്ഥാനങ്ങളിലായി 19 അംഗങ്ങളാണുള്ളത്.