ബോളിവുഡ് താരം പരിനീതി ചോപ്രയും ആം ആദ്മി നേതാവ് രാഘവ് ഛദ്ദയും വിവാഹിതരാകുന്നു. ഇന്ന് ന്യൂഡൽഹിയിലെ കപൂർത്തല ഹൌസിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയത്തിന്റെ ചടങ്ങുകൾ. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് ചാണ്ടങ്കിൽ പങ്കെടുത്തത്. വിവാഹ നിശ്ചയത്തിന് ശേഷമുള്ള ഇരുവരുടെയും ചിത്രങ്ങൾ പരിനീതി ചോപ്ര സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
Related News
മമ്മൂക്ക സമ്മാനിച്ച ഷർട്ട്; ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ച് പിആർഒ
മമ്മൂട്ടി അണിഞ്ഞ ഷർട്ട് തൻ്റെ മോഹം തിരിച്ചറിഞ്ഞ് തനിക്ക് സമ്മാനിച്ചു എന്ന് പിആർഒ റോബർട്ട് കുര്യാക്കോസ്. ഈ ഷർട്ടിട്ട് വന്ന മമ്മൂക്കയ്ക്കൊപ്പം എത്ര ഫോട്ടോയെടുത്തിട്ടും മതി വന്നില്ല. കാര്യം തിരക്കിയ മമ്മൂക്ക ഷർട്ടിലുള്ള എൻ്റെ കൊതിക്കണ്ണ് തിരിച്ചറിഞ്ഞു. പിന്നീട് ഷർട്ട് തനിക്ക് സമ്മാനിക്കുകയായിരുന്നു എന്നും തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ റോബർട്ട് കുര്യാക്കോസ് കുറിച്ചു. (mammootty gift shirt facebook) റോബർട്ട് കുര്യാക്കോസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്: മമ്മൂക്ക ഇട്ട ഷർട്ട് ഇട്ട് ഒരു ഫോട്ടോ! ചങ്കുപറിച്ചുതന്നില്ലെങ്കിലും അനേകം പേരുടെ […]
കങ്കണ റണാവത്തിന് പത്മശ്രി
ബോളിവുഡ് നടി കങ്കണ റണാവത്തിന് പത്മശ്രി. 116 പേര്‍ക്കാണ് പത്മശ്രി ലഭിച്ചിരിക്കുന്നത്. സ്വപ്നം കാണാന്‍ ധൈര്യം കാണിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും, അമ്മമാര്‍ക്കുമായി ഈ പുരസ്കാരം സമര്‍പ്പിക്കുന്നുവെന്ന് കങ്കണ പ്രതികരിച്ചു. പുരസ്കാരത്തിന് തന്നെ അര്‍ഹയാക്കിയ കേന്ദ്ര സര്‍ക്കാരിന് നന്ദി പറഞ്ഞുകൊണ്ട് കങ്കണ സാമൂഹ്യ മാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തു. കങ്കണയെക്കൂടാതെ സംവിധായകന് കരണ്‍ ജോഹര്‍, മുന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാന്, സംവിധായിക എക്ത കപൂര്‍, ഗായകന് അദ്നാന് സമി എന്നിവര്‍ക്കും രാജ്യം പത്മശ്രി നല്കി ആദരിച്ചു.
അമുദവന് അവാര്‍ഡിലേക്ക്? മമ്മൂട്ടിക്ക് വീണ്ടും ദേശീയ പുരസ്കാര നാമനിര്‍ദേശം
പേരൻപിലെ അമുദവൻ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ മമ്മൂട്ടിക്ക് വീണ്ടും ദേശീയ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം. ഇതോടെ ഇരുപത്തിയൊമ്പതാം നാമനിർദ്ദേശമാണ് മമ്മൂട്ടിക്ക് ലഭിച്ചിരിക്കുന്നത്. ദേശീയ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ഏറ്റവുമധികം ലഭിച്ചിട്ടുള്ള നടനാണ് മമ്മൂട്ടി. മുമ്പ് 28 നാമനിർദ്ദേശങ്ങളിൽ നിന്നായി പതിനഞ്ചു വട്ടം മമ്മൂട്ടി അവസാന റൗണ്ടിൽ എത്തിയിട്ടുണ്ട്. ഇതും റെക്കോർഡാണ്. അതിൽ തന്നെ മൂന്നു വട്ടം ദേശീയ പുരസ്കാരം സ്വന്തമാക്കി. രണ്ടാം സ്ഥാനത്തുള്ള മോഹൻലാൽ 12 തവണ അവസാന റൗണ്ടിലെത്തുകയും രണ്ട് വട്ടം പുരസ്കാരം കരസ്ഥമാക്കുകയും ചെയ്തു. ഇത് മലയാളത്തിന് […]