കേരളത്തിന്റെ പൊതുജനാരോഗ്യമേഖലയ്ക്ക് ഏറെ ഭീഷണിയാണ് കൊതുകുജന്യ രോഗങ്ങള്‍. ഡെങ്കി, മലേറിയ, ചികുന്‍ ഗുനിയ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പരത്തുന്നത് കൊതുകുകളാണ്. കൊതുക് നിവാരണത്തില്‍ സംസ്ഥാനം പിറകിലാണ്.
ഇരുപത് വര്‍ഷമായി കേരളത്തില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഡെങ്കിപ്പനി തന്നെയാണ് കൂടുതല്‍. മലേറിയയും ചികുന്‍ഗുനിയയും കാണുന്നുണ്ട്.
നാല് തരം ഡെങ്കി പനികളാണ് സംസ്ഥാനത്ത് കാണുന്നത്. മരണത്തിലേക്ക് നയിക്കുന്ന തരത്തില്‍ ഈഡിസ് കൊതുകുകള്‍ ഭീഷണിയായിരിക്കുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുക. ഒപ്പം രോഗം പിടിപെട്ടവര്‍ കൃത്യസമയത്ത് ചികിത്സ തേടുക. മതിയായ വിശ്രമ എടുക്കുക എന്നിവയിലൂടെ രോഗം നിയന്ത്രിക്കാം.