കണ്ണൂര്‍ മട്ടന്നൂര്‍ ശിവപുരം സ്വദേശി പ്രവീണ്‍ കുമാര്‍ സൗദിയിലെ ജുബൈലില്‍ ഹൃദയാഘാതം മൂലം മരിച്ചു. 55 വയസായിരുന്നു. ദീര്‍ഘകാലമായി ജുബൈല്‍ നാസര്‍ അല്‍ ഹാജിരി കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ജുബൈലില്‍ സാമൂഹ്യ സാംസ്ക്കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഇദ്ദേഹം പ്രവാസി സമൂഹത്തില്‍ ഏറെ സുപരിചിതനായിരുന്നു. ഭാര്യ ഷൈനിയുമൊരുമിച്ചു ജുബൈലില്‍ ആയിരുന്നു താമസിച്ചിരുന്നത്. മൃതദേഹം നാട്ടിലേക്കയക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കമ്പനി അധികൃതരുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.
Related News
യുഎഇയില്‍ 1621 പുതിയ കൊവിഡ് കേസുകള്‍; 0 മരണം
യുഎഇയില്‍ 1621 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം. 24 മണിക്കൂറിനിടെ 1665 പേര് കൊവിഡില്‍ നിന്ന് രോഗമുക്തി നേടി. നിലവില്‍ 17,187 പേരാണ് യുഎഇയില്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 325,016 പേരുടെ സാമ്പിളുകളാണ് 24 മണിക്കൂറിനിടെ പരിശോധിച്ചത്. ഇതുവരെ 933,688 പേര്‍ക്ക് യുഎഇയില്‍ രോഗം ബാധിച്ചിട്ടുണ്ട്. ആകെ 9,14,192 പേരാണ് രോഗമുക്തി നേടിയത്. ആകെ മരണസംഖ്യ 2309 ആയി. ഇതുവരെ യുഎഇയില്‍ മാത്രം 168 […]
വൈറസ് ബാധ; ഗൾഫ് രാജ്യങ്ങൾ അതിർത്തികൾ അടയ്ക്കുന്നു
ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനം മുന്നിൽ കണ്ട് ഗൾഫ് രാജ്യങ്ങൾ അതിർത്തികൾ അടയ്ക്കുന്നു. സൗദി അറേബ്യക്കും ഒമാനും പിന്നാലെ കുവൈത്തും അതിർത്തി അടച്ചിടാൻ തീരുമാനിച്ചു. യൂറോപ്പിൽ നിന്നും ഡിസംബർ എട്ടിന് ശേഷം എത്തിയവർ രണ്ടാഴ്ച നിർബന്ധിത ക്വാറന്റൈനിൽ തുടരണമെന്നും സൗദി ആരോഗ്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഒമാന്‍ അതിർത്തികൾ അടച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഒരാഴ്ചത്തേക്കാണ് ഒമാന്‍ അതിർത്തികൾ അടച്ചിടുന്നത്. സൗദി അറേബ്യ കര, നാവിക, വ്യോമ അതിര്‍ത്തികള്‍ വീണ്ടും അടച്ചു. […]
ജോലിസ്ഥലത്ത് പ്രവാസി മലയാളി കുത്തേറ്റു മരിച്ചു; വാക്കു തർക്കം കൊലപാതകത്തിൽ കലാശിച്ചു
സൗദിയിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ദർബിൽ പാലക്കാട് സ്വദേശി കുത്തേറ്റു മരിച്ചു. മണ്ണാർക്കാട് ഒന്നാം മൈല്‍ കൂമ്പാറ ചേരിക്കപ്പാടം സ്വദേശി സി.പി അബ്ദുൽ മജീദാണ് (49) കൊല്ലപ്പെട്ടത്. മുൻപ് കൂടെ ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് പൗരൻ്റെ കുത്തേറ്റാണ് മരിച്ചത്. ഇന്നലെരാത്രി ഒമ്പത് മണിയോടെ ഇദ്ദേഹം ജോലി ചെയ്തിരുന്ന ശീഷ കടയിൽ വെച്ചായിരുന്നു സംഭവം. നേരത്തെ ഇതേ കടയിൽ ജോലി ചെയ്തിരുന്ന ഒരു ബംഗ്ളാദേശി പൗരൻ ജോലി ഉപേക്ഷിച്ചു പോയിരുന്നു. ഇദ്ദേഹം വീണ്ടും തിരിച്ചെത്തി മുൻ ജോലി വേണം എന്നാവശ്യപ്പെട്ടപ്പോൾ […]