പാലാരിവട്ടം പാലം നിര്‍മാണത്തിലെ ക്രമക്കേടില്‍ വിജിലിന്‍സ് റോഡ് ആന്‍ഡ് ബ്രിഡ്ജ് കോര്പ്പറേഷന് മുന്‍ എം.ഡി മുഹമ്മദ് ഹനീഷിന്റെ മൊഴിയെടുത്തു. പാലം നിര്‍മാണം നടക്കുമ്പോള്‍ മുഹമ്മദ് ഹനീഷായിരുന്നു കോർപ്പറേഷൻ എംഡി .നിർമ്മാണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ,കരാർ വിവരങ്ങൾ മേൽനോട്ട ചുമതല എന്നി കാര്യങ്ങളാണ് വിജിലന്‍സ് ചോദിച്ചത്.
Related News
‘എന്റെ കൈകൾ ശുദ്ധം, ഏത് അന്വേഷണത്തെയും നേരിടും’: രമേശ് ചെന്നിത്തല
ബാർ കോഴക്കേസിൽ വിജിലൻസ് അന്വേഷണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തങ്ങളാരും കോഴ വാങ്ങിയില്ലെന്നും തന്റെ കൈകൾ ശുദ്ധമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അത് അന്വേഷണത്തെയും നേരിടാൻ തയാറാണെന്നും ഇതുകൊണ്ടൊന്നും പ്രതിപക്ഷ നേതാവിനെ നിശബ്ദനാക്കാൻ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. ബിജു രമേശിനെതിരെ മാനനഷ്ട കേസ് പരിഗണനയിലുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലൻസ് അന്വേഷണം വരുന്നുവെന്ന ഇന്ന് രാവിലെയാണ് പുറത്തുവരുന്നത്. ബാർ കോഴ കേസിലാണ് പുതിയ നടപടി. വി […]
ഇന്ന് സംസ്ഥാനത്ത് 8511 പേർക്ക് കൊവിഡ്; 7269 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ
കേരളത്തില്‍ ഇന്ന് 8511 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 148 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7269 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1012 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 82 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 26 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6118 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 95,657 പേരാണ് […]
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിന് തീ പിടിച്ചു; ആളപായമില്ല
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിന് തീ പിടിച്ചു. ബസിൽ ഉണ്ടായിരുന്നത് 29 യാത്രക്കാർ. ചിറയിൻകീഴ് അഴൂരാണ് സംഭവം നടന്നത്. ഫയർ ഫോഴ്സ് തീയണച്ചു.ആളപായമില്ല. ആറ്റിങ്ങൽ ഡിപ്പോയിലെ കെഎസ്ആർടിസി ബസിനാണ് തീപിടിച്ചത്. ആറ്റിങ്ങൽ നിന്നും ചിറയിൻകീഴ് വഴി തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന ബസാണിത്.ഒരു കയറ്റം കയറുന്നതിനിടെ ബസിൽ നിന്നും പുക വരുന്നുണ്ടായിരുന്നു. അപ്പോൾ തന്നെ കണ്ടക്ടറും ഡ്രൈവറും ഇടപെട്ട് ബസ് കുറച്ച് മുന്നിലേക്ക് എടുത്ത് യാത്രക്കാരെ ഇറക്കി. തുടർന്ന് ഫയർ ഫോഴ്സിനെ വിവരം അറിയിച്ച്, തീയണയ്ക്കുകയായിരുന്നു. തീപിടുത്തത്തിന് കാരണം ഷോർട്ട് […]