ദുബായിയുടെ ഒന്നാം ഉപഭരണാധികാരിയായി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ നിയമിച്ചു. ദുബൈ ഭരണാധികാരിയാണ് നിയമനം സംബന്ധിച്ച് ഉത്തരവ് ഉറക്കിയത്. ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ രണ്ടാം ഉപഭരണാധികാരിയായും നിയമിച്ചിട്ടുണ്ട്.. ഷെയ്ഖ് മക്തൂമും ഷെയ്ഖ് അഹമ്മദും ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന്റെ മക്കളാണ്. യു എ ഇ ധനകാര്യമന്ത്രി കൂടിയായ ഷെയ്ഖ് മക്തൂം, നേരത്തേ ഉപഭരണാധികാരിയുടെ ചുമതല വഹിച്ചിരുന്നു.
Related News
പൊലീസിനും ഡി.ജി.പിക്കുമെതിരായ സി.എ.ജി റിപ്പോര്‍ട്ട് ആയുധമാക്കാന്‍ പ്രതിപക്ഷം
പൊലീസിനും ഡി.ജി.പിക്കുമെതിരായ സി.എ.ജി റിപ്പോര്‍ട്ട് ആയുധമാക്കാന്‍ പ്രതിപക്ഷം. ഡി.ജി.പിയെ പുറത്താക്കാനുള്ള സമ്മര്‍ദ്ദം പ്രതിപക്ഷം ശക്തമാക്കും. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണറെ സമീപിക്കാനും സാധ്യതയുണ്ട്. ആഭ്യന്തരവകുപ്പിലെ അഴിമതിയില്‍ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് തന്ത്രമൊരുക്കാനും പ്രതിപക്ഷം ആലോചിക്കുന്നു. മുഖ്യമന്ത്രിയ ഭരിക്കുന്ന പൊലീസ് വകുപ്പിനെതിരായ അഴമിതിയാരോപണം, സംസ്ഥാന പൊലീസ് മേധാവി തന്നെ അഴിമതിയാരോപണം നേരിടുന്ന സാഹചര്യം, തോക്കും വെടിയുണ്ടയും അടക്കം കാണാതാകുന്ന സുരക്ഷാപ്രശ്നം വ്യത്യസ്ത തലങ്ങളുള്ള ഈ പ്രശ്നത്തെ ഗൌരവത്തിലെടുക്കാനാണ് പ്രതിപക്ഷം ആലോചിക്കുന്നത്. അഴിമതിയാരോപണത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെടുന്നതിലൂടെ സര്‍ക്കാരിനെ […]
കൊച്ചിയിൽ ലഹരി മരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ: എൽഎസ്ഡി സ്റ്റാമ്പും എംഡിഎംഎയും പിടികൂടി
കൊച്ചി പോണേക്കരയിൽ ലഹരി മരുന്നുമായി രണ്ട് യുവാക്കൾ പിടിയിലായി.49 എൽഎസ്ഡി സ്റ്റാമ്പുകളും, പത്തൊമ്പതര ഗ്രാം എംഡിഎംഎ യും ഇവരിൽ നിന്ന് കണ്ടെടുത്തു.നഗരത്തിലെ സ്ഥിരം ലഹരി മരുന്ന് വിൽപ്പനക്കാരാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. പ്രദേശവാസികൾ തന്നെയായ ബിനു ജോസഫ്, എ എസ് ഇമ്മാനുവൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് മയക്കുമരുന്ന് എത്തിച്ച് നൽകുന്ന തൃശൂർ സ്വദേശിയേയും തിരിച്ചറിഞ്ഞിട്ടുണ്ട്.
നെടുങ്കണ്ടം കസ്റ്റഡി മരണം: എസ്.ഐ ഉള്‍പ്പെടെ രണ്ട് പേര് അറസ്റ്റില്‍
നെടുങ്കണ്ടത്തെ കസ്റ്റഡി മരണത്തില്‍ രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍. എസ്.ഐ സാബുവും സി.പി.ഒ സജീവ് ആന്റണിയുമാണ് അറസ്റ്റിലായത്. പ്രാഥമിക റിപ്പോര്‍ട്ട് അന്വേഷണ സംഘം ഡി.ജി.പിക്ക് ഉടന്‍ കൈമാറും. രാജ്കുമാറിന്റേത് കസ്റ്റഡി മരണമാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തത വന്നതായാണ് സൂചന. പ്രാഥമിക റിപ്പോര്‍ട്ട് കൈമാറുന്നതിന് മുന്നോടിയായുളള തെളിവെടുപ്പ് പുരോഗമിക്കുകയാണ്. രാജ്കുമാറിനൊപ്പം സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ മഞ്ജു, ശാലിനി എന്നീ കൂട്ടുപ്രതികളെ ക്രൈംബ്രാഞ്ച് സംഘം വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ ഇവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. രാജ്കുമാറും സംഘവും തട്ടിപ്പ് നടത്തിയെന്ന് […]