ജോണ്സണ് ആന്റ് ജോണ്സണ് ബേബി ഷാമ്പൂ വില്പന സംസ്ഥാനത്ത് നിരോധിച്ചു. വില്പന അവസാനിപ്പിക്കാന്‍ സംസ്ഥാന ഡ്രഗ് കണ്ട്രോളര് ഉത്തരവിട്ടു. കാന്‍സറിന് കാരണമായ ഫോര്‍മാല്‍ ഡിഹൈഡ് ഷാമ്പുവിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ദേശീയ ബാലാവകാശ കമ്മീഷന് ബേബി ഷാമ്പൂ വില്പന നിരോധിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
Related News
സംസ്ഥാനത്ത് കൊവിഡ് അതിരൂക്ഷം; ടിപിആർ ഉയർന്ന നിരക്കിൽ, നാളെ അവശ്യ സർവീസ് മാത്രം
സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന നിലയിലാണ്. തിരുവനന്തപുരം,എറണാകുളം,കോഴിക്കോട്,തൃശൂർ ജില്ലകളിൽ അതിതീവ്ര വ്യാപനമാണ്. സംസ്ഥാനങ്ങളിലെ ക്ലസ്റ്ററുകൾ കണ്ടെത്താൻ ആരോഗ്യവകുപ്പ് ക്ലസ്റ്റർ മാനേജ്മെന്റ സംവിധാനം ഏർപ്പെടുത്തി. നാളെ സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ നിയന്ത്രണം. ഞായറാഴ്ച ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണമായതിനാല്‍ ഇന്ന് കടകളിലും മറ്റും തിരക്കിന് സാധ്യതയുണ്ട്. നിയന്ത്രിക്കാന്‍ പൊലീസിന് നിര്‍ദേശം നല്കി. കെഎസ്ആര്‍ടിസി ഞായറാഴ്ച യാത്രക്കാരുടെ ആവശ്യമനുസരിച്ചായിരിക്കും സര്‍വീസ് നടത്തുക. പ്രധാന റൂട്ടുകള്‍, ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷന്, എയര്‍പോര്‍ട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് സര്‍വീസ് . […]
ഏത് ബട്ടൺ അമർത്തിയാലും വോട്ട് താമരക്കെന്ന് പറഞ്ഞ ബി.ജെ.പി എം.എൽ.എക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
ഏത് ബട്ടണിൽ അമർത്തിയാലും ബി.ജെ.പിക്ക് വോട്ടുവീഴുമെന്ന് പ്രസ്താവന നടത്തിയ ബി.ജെ.പി എം.എൽ.എ ബക്ഷിഷ് സിംഗ് വിർക്കിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി. ഹരിയാനയിലെ അസന്ധ് നിയമസഭാ മണ്ഡലത്തിൽ വീണ്ടും ജനവിധി തേടുന്ന ബക്ഷിഷിന് കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസയച്ചു. ‘തിരുത്തൽ നടപടി’ സ്വീകരിക്കാൻ മണ്ഡലത്തിലേക്ക് പ്രത്യേക നിരീക്ഷകനെയും കമ്മീഷൻ നിയോഗിച്ചു. മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയടക്കം സോഷ്യൽ മീഡിയയിൽ നിരവധി പേർ ഷെയർ ചെയ്ത വീഡിയോയിലെ ബക്ഷിഷ് സിംഗിന്റെ പ്രസ്താവനക്കെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. ‘നിങ്ങൾ എവിടെയാണ് […]
കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 200 കടന്നു
രാജ്യത്ത് രോഗബാധിതരുടെ എണ്ണം 200 കടന്നു. മകന്റെ വിദേശ യാത്ര വിവരം മറച്ചുവെച്ചതിന് ബംഗളൂരുവിലെ അസിസ്റ്റന്റ് പേർസണൽ ഓഫീസർക്കെതിരെ നടപടിയെടുത്തു. ജർമ്മനിയിൽ നിന്നെത്തിയ ഇവരുടെ മകന് നിലവില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. മകനെ ഇവര്‍ റെയിൽവേ ഗസ്റ്റ് ഹൗസിൽ താമസിപ്പിച്ചിരുന്നു. ഇന്ത്യയില്‍ കോവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. മഹാരാഷ്ട്രയിൽ മാത്രം 49 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് 19 സമൂഹ വ്യാപനമില്ലെന്ന് ഐ.സി.എം.ആര് അറിയിച്ചു. പഞ്ചാബ് സ്വദേശിയായ 70 കാരൻ ബാൻഗ […]