ഇടുക്കി ജില്ലയിലെ 13 പഞ്ചായത്തുകളിൽ ഇന്ന് ജനകീയ ഹർത്താൽ. അരിക്കൊമ്പനെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ചിന്നക്കനാൽ, ശാന്തൻപാറ, മൂന്നാർ, മറയൂർ, കാന്തല്ലൂർ, വട്ടവട, ഇടമലക്കുടി, രാജാക്കാട്, സേനാപതി, ഉടുമ്പൻചോല, ബൈസൺവാലി, ദേവികുളം, രാജകുമാരി എന്നിവിടങ്ങളിലാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ 6 മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.
Related News
സൂരജിന് എന്തുകൊണ്ട് തൂക്കുകയർ ലഭിച്ചില്ല ? വിരൽ ചൂണ്ടുന്നത് മൂന്ന് കാരണങ്ങളിലേക്ക്
ഉത്ര കൊലപാതക കേസ് പ്രതി സൂരജിന് തൂക്കുകയർ എന്ന പരമാവധി ശിക്ഷ ലഭിക്കണമെന്നായിരുന്നു ഉത്രയുടെ കുടുംബത്തിന്റെ ആവശ്യം. എന്നാൽ ലഭിച്ചത് ഇരട്ട ജീവപര്യന്തമാണ്. അതിന് കാരണമായി കോടതി കണ്ടെത്തിയത് മൂന്ന് കാരണങ്ങളാണ്. പ്രതിക്ക് മുൻകാല ക്രിമിനൽ പശ്ചാത്തലമില്ല. സമൂഹത്തിന് വെല്ലുവിളിയുയർത്തുന്ന കുറ്റവാളിയായി സൂരജിനെ കോടതി കണ്ടില്ല. ഒപ്പം പ്രതിയുടെ പ്രായവും കോടതി കണക്കിലെടുത്താണ് തൂക്കുകയർ എന്ന പരമാവധി ശിക്ഷ ഒഴിവാക്കിയത്. ( why sooraj didnt get death sentence) ഉത്രാ കൊലപാതക കേസ് പ്രതി സൂരജിനെ […]
‘ഭരണഘടനയുടെ ആമുഖം മനസ്സിലാക്കിയവരില്‍ വിഭാഗീയ ചിന്ത ഉണ്ടാകില്ല’
ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം കൃത്യമായി മനസ്സിലാക്കിയാല്‍ രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത ഉണ്ടാവില്ലെന്ന് ഗവര്‍ണര്‍ പി സദാശിവം. വിദ്യാര്‍ത്ഥികളെ സ്കൂള്‍ തലം മുതല്‍ തന്നെ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം ഉള്‍ക്കൊള്ളാന്‍ പ്രാപ്തരാക്കണമെന്നും പി സദാശിവം പറഞ്ഞു. മഹത്മാ ഗാന്ധി രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് പാലക്കാട് നടക്കുന്ന രക്തസാക്ഷ്യം പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു ഗവര്‍ണര്‍. ഇന്ത്യന്‍ ജനസമൂഹത്തിന്റെ ഇടയിലുള്ള എല്ലാ വിഭാഗീയ ചിന്തകളെയും ഇല്ലാതാക്കാന്‍ ശേഷിയുള്ളതാണ് ഭരണഘടനയുടെ ആമുഖമെന്നും അത് ശരിയായി മനസ്സിലാക്കിയാല്‍ ഇന്ത്യക്കാര്‍ക്കിടയില്‍ വിഭാഗീയ ചിന്തകളുണ്ടാവില്ലെന്നുമാണ് ഗവര്‍ണര്‍ പറഞ്ഞത്. മഹാത്മാഗാന്ധിയുടെ നൂറ്റി […]
ധർമ്മടത്ത് സിപിഎം വ്യാപകമായി കള്ളവോട്ടിനു പദ്ധതി ഇടുന്നതായി യുഡിഎഫ് സ്ഥാനാർഥി
ധർമ്മടത്ത് സി.പി.എം വ്യാപകമായി കള്ളവോട്ടിനു പദ്ധതി ഇടുന്നതായി യു.ഡി.എഫ് സ്ഥാനാർഥി സി.രഘുനാഥ്. മുഴുവൻ ബൂത്തുകളിലും ഇത്തവണ യു.ഡി.എഫ് ബൂത്ത് ഏജന്റ്മാരെ ഇരുത്തുമെന്നും സുഗമമായി തെരഞ്ഞെടുപ്പ് നടത്താൻ പൊലീസും ജില്ലാ ഭരണ കൂടവും അടിയന്തര ഇടപെടൽ നടത്തണമെന്നും രഘുനാഥ് ആവശ്യപ്പെട്ടു.