ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചു. രഞ്ജി ട്രോഫിയിൽ കർണാടകയെ സെമിഫൈനലിൽ വരെ എത്തിച്ച മായങ്ക് അഗർവാൾ രെസ്റ്റ് ഓഫ് ഇന്ത്യയെ നയിക്കുമെന്നാണ് റിപ്പോർട്ട്. പരുക്കേറ്റ മുംബൈ താരം സർഫറാസ് ഖാനും കഴിഞ്ഞ രഞ്ജി സീസണിൽ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയും ടീമിൽ ഇടം നേടിയില്ല. (irani cup rest india)
കഴിഞ്ഞ രഞ്ജി ട്രോഫിയിൽ അസാമാന്യ പ്രകടനം നടത്തിയ രണ്ട് താരമാണ് ജലജ് സക്സേന. കഴിഞ്ഞ ഏതാനും സീസണുകളിലായി തകർപ്പൻ ഫോമിൽ കളിക്കുന്ന താരത്തിന് അർഹിക്കുന്ന അവസരം ലഭിക്കുന്നില്ലെന്ന പരാതി ഏറെക്കാലമായി ഉണ്ട്. കേരളത്തിൻ്റെ താരമായ ജലജ് കഴിഞ്ഞ രഞ്ജിയിൽ ഏറ്റവുമധികം വിക്കറ്റെടുത്ത താരമായിരുന്നു. വെറും 7 മത്സരങ്ങളിൽ നിന്ന് 19.26 ശരാശരിയിൽ 50 വിക്കറ്റുകളാണ് താരം നേടിയത്. സീസണിൽ 83 ശരാശരിയിൽ 830 റൺസ് നേടി റൺ വേട്ടക്കാരിൽ അഞ്ചാമതെത്തിയ മറ്റൊരു കേരള താരം സച്ചിൻ ബേബിയെയും ടീമിൽ പരിഗണിച്ചില്ല.