യുഎഇയില്‍ താമസ വിസക്കാര്‍ക്ക് ഫാമിലി വിസയില്‍ മൂന്ന് മാസത്തേക്ക് സന്ദര്‍ശനം നടത്താന്‍ അനുമതി. അബുദാബി, ഷാര്‍ജ, അജ്മാന്, റാസല്‍ഖൈമ, ഫുജൈറ, ഉമ്മുല്‍ ഖുവൈന്‍, ദുബായ് എന്നിവിടങ്ങളില്‍ താമസിക്കുന്ന റസിഡന്‍സ് വിസയുള്ളവര്‍ക്കാണ് ഈ അവസരം ലഭിക്കുക. 22,519 ഇന്ത്യന്‍ രൂപയാണ് വിസയ്ക്കായി ഹോസ്റ്റ് റീഫണ്ടബിള്‍ ഡെപ്പോസിറ്റായി ചിലവ് വരികയെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ തുക തിരികെ ലഭിക്കും
വിസാ ചിലവിന് വരുന്ന തുക
സെക്യൂരിറ്റി ഡെപ്പോസിറ്റ്: 1,025 ദിര്‍ഹം ( ഇന്ത്യന്‍ രൂപ 23,084)
റിക്വസ്റ്റ് ഫീസ്: 100 ദിര്‍ഹം (2,252 രൂപ)
ഇഷ്യൂ ഫീസ്: 300 ദിര്‍ഹം (6,756 രൂപ)
ഇ-സേവന ഫീസ്: 28 ദിര്‍ഹം (630 രൂപ)
ICP ഫീസ്: 22 ദിര്‍ഹം (495 രൂപ)
സ്മാര്‍ട്ട് സര്‍വീസ് ഫീസ്: 100 ദിര്‍ഹം (2,252 രൂപ)
ICP സ്മാര്‍ട്ട് സേവനങ്ങളുടെ വെബ്സൈറ്റ്, ICP മൊബൈല്‍ ആപ്പ്, ICP അധികാരപ്പെടുത്തിയ ടൈപ്പിംഗ് സെന്റര്‍ എന്നിവിടങ്ങളില്‍ അപേക്ഷ നല്‍കാം. രണ്ട് മുതല്‍ അഞ്ച് ദിവസം വരെയാണ് സന്ദര്‍ശക വിസ അനുവദിച്ചുകിട്ടുന്നതിനുള്ള സമയം. മെയില്‍ വഴി ഇ-വിസ ലഭിക്കും. ജിഡിആര്‍എഫ്എ വെബ്സൈറ്റ് വഴി ബിസിനസ് പെര്‍മിറ്റ്, തൊഴില്‍ തേടാനുള്ള എന്‍ട്രി പെര്‍മിറ്റ്, ഗ്രീന്‍ വീസ നടപടികള്‍ക്കുള്ള എന്‍ട്രി പെര്‍മിറ്റ്, രോഗികളെ അനുഗമിക്കാനുള്ള പെര്‍മിറ്റ് എന്നിവയ്ക്ക് നേരിട്ട് അപേക്ഷ നല്‍കാവുന്നതാണ്.