തിരുവനന്തപുരം നഗരത്തെ ലഹരി ഗുണ്ടാ മാഫിയാ സംഘങ്ങളില്‍ നിന്ന് മുക്തമാക്കി പൊലീസിന്റെ ‘ഓപ്പറേഷന് ബോള്‍ട്ട്’. ഒരു മാസത്തിനിടെ 5726 പേര് പിടിയിലായി. 6208 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഓപ്പറേഷന് ബോള്‍ട്ട് തുടരുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ കെ സഞ്ജയ് കുമാര്‍ ഗുരുദ്വീന് മീഡിയാവണ്ണിനോട് പറഞ്ഞു.
ലഹരിമാഫിയാ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ വ്യാപകമാകുകയും കൊലപാതകങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്തതോടെയാണ് ഇത് അടിച്ചമര്‍ത്താന്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ കെ സഞ്ജയ് കുമാര്‍ ഗുരുദ്വീന് ഓപ്പറേഷന് ബോള്‍ട്ടിന് തുടക്കമിട്ടത്. ഒരുമാസം പിന്നിടുമ്പോള്‍ ബോള്‍ട്ട് പ്രകാരം 6208 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 5726 പേര് പിടിയിലായി. 429 പേരെ കരുതല്‍ തടങ്കലില്‍ എടുത്തതായും കമ്മീഷണര്‍ പറഞ്ഞു.
452 ഇടങ്ങളിലാണ് ഈ കാലയളവില്‍ പൊലീസ് റെയിഡ് നടത്തിയത്. 304 വീടുകളും റെയിഡ് ചെയ്തു. നാല് പേര്‍ക്കെതിരെ കാപ്പ ചുമത്തുകയും ചെയ്തു. സ്കൂളുകള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ ബോള്‍ട്ട് ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.