കൊച്ചിയിൽ പൊലീസ് വാഹന പരിശോധന ഇന്നും തുടരും. ഇന്നലെ നടത്തിയ പരിശോധനയിൽ 103 കേസുകൾ രജിസ്റ്റർ ചെയ്തു. 614 വാഹനങ്ങളിലാണ് പരിശോധന നടത്തിയത്. മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റിലായ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ പൊലീസ് ശുപാർശ നൽകിയിട്ടുണ്ട്. നിയമലംഘനം നടത്തുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം. സ്വകാര്യ ബസുകളുടെ നിയമലംഘനം അറിയിക്കാൻ വാഹനങ്ങളിൽ ടോൾ ഫ്രീ നമ്പറുകൾ പതിക്കും. കോടതി നിർദേശ പ്രകാരമാണ് സ്വകാര്യ ബസ്സുകളിൽ പൊലീസ് സ്റ്റിക്കർ പതിക്കുന്നത്.
Related News
റാഗിംഗ്; മണ്ണാര്‍ക്കാട് എം.ഇ.എസില്‍ വിദ്യാര്‍ഥിയുടെ കര്‍ണ്ണപുടം അടിച്ചുതകര്‍ത്തു
പാലക്കാട് മണ്ണാര്‍ക്കാട് എം.ഇ.എസ് കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിക്ക് നേരെ റാഗിങ്. ബിരുദ വിദ്യാര്‍ഥിയും വുഷു ദേശീയ ജേതാവുമായ മുഹമ്മദ് ദില്‍ഷാദിന്റെ കര്‍ണ്ണപുടം അടിച്ച് തകര്‍ത്തു. കോളേജിനകത്തെ ഊക്കന്സെന്ന പേരിലറിയപ്പെടുന്ന സീനിയേര്സിന്റെ ഗ്രൂപ്പാണ് ആക്രമിച്ചതെന്ന് മര്‍ദനമേറ്റ വിദ്യാര്‍ഥി പറഞ്ഞു. അക്രമികളില്‍ രണ്ട് പേരെ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ട് മണിയോടെയാണ് എം.ഇ.എസ് കോളേജിലെ ഒന്നാം വര്‍ഷ ബി.എ വിദ്യാര്‍ത്ഥിയായ മുഹമ്മദ് ദില്‍ഷാദിനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തത്. കോളേജിന് സമീപത്തെ ബസ്സ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന […]
ദേവനന്ദയുടെ മരണം; ഫോറൻസിക് സംഘം ഇന്ന് പരിശോധനക്കെത്തും
കൊല്ലം ഇളവൂരിലെ ഇത്തിക്കരയാറിൽ മരിച്ച ദേവനന്ദയുടെ മൃതദേഹം കിട്ടിയ സ്ഥലത്ത് ഫോറൻസിക് സംഘം ഇന്ന് പരിശോധന നടത്തും. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സംഘമാണ് എത്തുക. ദേവനന്ദയുടെ മരണത്തിൽ ദുരൂഹത നിൽക്കുന്നതിനാൽ കൂടുതൽ തെളിവ് കണ്ടെത്തുകയാണ് ലക്ഷ്യം. പ്രദേശത്തെത്തി സംഘം കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കും. ഉച്ചയോടെയാകും ഫോറൻസിക് സംഘം ഇളവൂരിൽ എത്തുക. ഇക്കഴിഞ്ഞ ഫെബ്രുവരി 27 ന് വീട്ടുമുറ്റത്തുനിന്നും കാണാതായ കുട്ടിയെ പിറ്റേദിവസം ഇത്തിക്കരയാറില്‍ നിന്നും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
‘കേരളീയത്തില്‍ കുടുംബശ്രീക്ക് കൈനിറയെ നേട്ടം’; 1.37 കോടി രൂപയുടെ വിറ്റുവരവ്
കലയും സംസ്കാരവും സമന്വയിച്ച കേരളീയത്തില്‍ കുടുംബശ്രീക്ക് കൈ നിറയെ നേട്ടം. നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ കനകക്കുന്നില്‍ സംഘടിപ്പിച്ച കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ട്, ഉല്പന്ന പ്രദര്‍ശന വിപണന സ്റ്റാളുകള്‍ എന്നിവയിലൂടെ 1.37 കോടി രൂപയുടെ വിറ്റുവരവാണ് വനിതാ സംരംഭകര്‍ സ്വന്തമാക്കിയത്. ‘മലയാളി അടുക്കള’ എന്നു പേരിട്ട ഫുഡ് കോര്‍ട്ടില്‍ നിന്നു മാത്രം 87.99 ലക്ഷം രൂപയും ഉല്പന്ന പ്രദര്‍ശന വിപണന മേളയില്‍ നിന്നും 48.71 ലക്ഷവും ലഭിച്ചു. ആകെ 1,36,69,911 രൂപയുടെ വിറ്റുവരവ്. കുടുംബശ്രീ എക്സിക്യൂട്ടീവ് […]