ഇന്ത്യയുടെ മുൻ നായകൻ എംഎസ് ധോണിയുടെ സിനിമാ നിർമാണക്കമ്പനിയായ ധോണി എൻ്റർടെയിന്മെൻ്റ്സ് നിർമിക്കുന്ന ആദ്യ സിനിമ പ്രഖ്യാപിച്ചു. ‘ലെറ്റ്സ് ഗെറ്റ് മാരീഡ്’ എന്നാണ് സിനിമയുടെ പേര്. തമിഴിലാണ് സിനിമ പുറത്തിറങ്ങുക. ഹരീഷ് കല്യാൺ, ഇവാന (അലീന ഷാജി) എന്നിവർ ഒന്നിക്കുന്ന ചിത്രം രമേഷ് തമിൽമണി സംവിധാനം ചെയ്യും.
Related News
കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണം; നാളെ മുഖ്യമന്ത്രി നിർവ്വഹിക്കും
2021ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ സമർപ്പണം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ചടങ്ങുകൾ നടക്കുക. സഹകരണ സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവന്നാണ് ചടങ്ങിന്റെ അദ്ധ്യക്ഷത വഹിക്കുന്നത്. കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി ഡാനിയേൽ അവാർഡ് സംവിധായകൻ കെ.പി കുമാരന് സമ്മാനിക്കും. മികച്ച നടനുള്ള അവാർഡിന് അർഹരായ ബിജു മേനോൻ, ജോജു ജോർജ്, നടി-രേവതി, സംവിധായകൻ-ദിലീഷ് പോത്തൻ, മികച്ച ചിത്രത്തിന്റെ സംവിധായകൻ- കൃഷാന്ദ് ആർ.കെ, ജനപ്രീതി നേടിയ […]
മോദിയെയും ധോനിയെയും വിമര്‍ശിക്കുന്നത് അവസാനിപ്പിക്കൂവെന്ന് പ്രിയദര്ശന്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോനിയെയും വിമര്‍ശിക്കുന്നത് അവസാനിപ്പിക്കണമെന്ന് സംവിധായകന് പ്രിയദര്ശന്. ലോകകപ്പില്‍ ധോനിയുടെ കളിയുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പ്രിയന്റെ പ്രതികരണം. മോദിയെയും ധോനിയെയും വിമര്‍ശിക്കുന്നത് നിര്‍ത്തൂ, രണ്ട് പേരും നമ്മുടെ രാജ്യത്തിന്റെ യശസ്സിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്ന് പ്രിയദര്ശന് ഫേസ്ബുക്കില്‍ കുറിച്ചു. ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ തോല്‍വിയില്‍ ധോനിക്കെതിരെ വന്‍ വിമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു.
മലയാള സിനിമയിലെ ആദ്യ നായിക പി.കെ റോസിയുടെ പേരില്‍ ഫിലിം സൊസൈറ്റി രൂപീകരിച്ച് ഡബ്ല്യൂ.സി.സി
മലയാള സിനിമയിലെ ആദ്യ നായിക പി.കെ റോസിയുടെ പേരില്‍ ഫിലിം സൊസൈറ്റി രൂപീകരിച്ച് മലയാള സിനിമയിലെ വനിതാ കൂട്ടായ്മ വിമെൻ ഇൻ സിനിമ കളക്ടീവ്. 1928 ൽ പുറത്തിറങ്ങിയ ‘വിഗതകുമാരൻ’ എന്ന നിശബ്ദ ചിത്രത്തിൽ അഭിനയിച്ച പി.കെ റോസി എന്ന ദലിത് സ്ത്രീയെ സവര്‍ണ ജാതിയില്‍പ്പെട്ടവര്‍ പിന്നീട് ഭ്രഷ്ട് കല്‍പ്പിച്ച് നാടുകടത്തുകയായിരുന്നു. പി.കെ റോസിയുടെ പേരിൽ ഒരു ഫിലിം സൊസൈറ്റി ആരംഭിക്കുക എന്നതിലൂടെ സിനിമാ ചരിത്രത്തിൽ നിന്ന് ലിംഗ, ജാതി, മത, വംശ, സ്ഥല, വർണ്ണ സ്വത്വങ്ങളാൽ […]