പാരിസ്-ന്യൂഡൽഹി വിമാനത്തിൽ സഹയാത്രികയ്ക്ക് മേൽ മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യ എയർലൈൻസിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ 30 ലക്ഷം രൂപ പിഴ ചുമത്തി. വിമാനത്തിന്റെ പൈലറ്റ്-ഇൻ-കമാൻഡിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് ഏവിയേഷൻ റെഗുലേറ്റർ സസ്പെൻഡ് ചെയ്യുകയും എയർ ഇന്ത്യയുടെ ഇൻ-ഫ്ലൈറ്റ് സർവീസ് ഡയറക്ടർക്ക് 3 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. 2022 നവംബർ 26-ന് ശങ്കര്‍ മിശ്ര എന്നയാൾ വിമാനത്തിന്റെ ബിസിനസ് ക്ലാസിൽ വച്ച് ഒരു സ്ത്രീയുടെ മേൽ മൂത്രമൊഴിച്ചുവെന്നതാണ് കേസ്. സംഭവസമയത്ത് മിശ്ര മദ്യലഹരിയിലായിരുന്നു. ശങ്കർ മിശ്ര ഇപ്പോൾ അറസ്റ്റിലാണ്.
Related News
മുതിര്‍ന്ന കോൺഗ്രസ് നേതാവ് മോത്തിലാൽ വോറ അന്തരിച്ചു
മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോൺഗ്രസ് നേതാവുമായ മോത്തിലാൽ വോറ അന്തരിച്ചു. 93 വയസായിരുന്നു. ഡല്‍ഹിയില്‍ ഫോര്‍ട്ടിസ് എസ്കോര്‍ട്ട് ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസ തടസം അനുഭവപ്പെട്ടതിനേ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒക്ടോബറില്‍ മോത്തിലാല്‍ വോറയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്)ല്‍ പ്രവേശിപ്പിച്ച അദ്ദേഹം പിന്നീട് രോഗമുക്തി നേടിയിരുന്നു. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയായിരുന്ന മോത്തിലാല്‍ വോറ കഴിഞ്ഞ ഏപ്രില്‍ വരെ ഛത്തീസ്ഗഢില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. […]
കോവിഡ് 19; ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച, രൂപയുടെ മൂല്യമിടിഞ്ഞു
കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലും വന്‍ തകര്‍ച്ച. സെന്‍സെക്സ് 2500 പോയിന്റ് ഇടിഞ്ഞു. രൂപയുടെ മൂല്യം ഡോളറിന് 74.28 രൂപയായി കുറഞ്ഞു. ബ്രെന്റ് ക്രൂഡ് ബാരലിന് 34.76 ഡോളറായി. കോവിഡ് 19നെ തുടര്‍ന്ന് കൂപ്പ്കുത്തിയിരിക്കുകയാണ് ഓഹരി വിപണി. തകര്‍ച്ച തുടരുകയാണ്. വ്യാപാരം ആരംഭിക്കുമ്പോള്‍ 2500 പോയിന്റ് താഴ്ന്ന് സെന്‍സെക്സ് 33,302.08ല്‍ എത്തി. നിഫ്റ്റി 720 പോയിന്റ് താഴ്ന്നു. 9,700ൽ ആണ് വ്യാപാരം തുടരുന്നത്. 2017 സെപ്തംബറിന് ശേഷം ഏറ്റവും താഴ്ന്ന നിലയിലാണ് […]
റിക്രൂട്ട്മെന്റ് അഴിമതിക്കേസില്‍ ബംഗാള്‍ മന്ത്രിയുടെ മകളെ പിരിച്ചു വിടാന്‍ ഉത്തരവ്; ശമ്പളം മുഴുവന്‍ തിരികെ അടയ്ക്കണം
റിക്രൂട്ട്മെന്റ് അഴിമതിക്കേസില്‍ ബംഗാള്‍ മന്ത്രി പരേഷ് ചന്ദ്ര അധികാരിയുടെ അങ്കിതയെ സര്‍വീസില്‍ നിന്നും പിരിച്ചു വിടാന്‍ ഉത്തരവ്. കൊല്‍ക്കത്ത ഹൈക്കോടതിയുടേതാണ് നിര്‍ണ്ണായക വിധി. അങ്കിത അധികാരി 2018 മുതല്‍ ഇതുവരെ കൈപ്പറ്റിയ ശമ്പളം മുഴുവന്‍ തിരിച്ചടക്കണമെന്നും കോടതി ഉത്തരവിട്ടു. ജോലിയില്‍ നിന്ന് ലഭിച്ച ശമ്പളം മുഴുവനും രണ്ട് ഗഡുക്കളായി തിരിച്ചടക്കാനാണ് കോടതി ഉത്തരവ്. ആദ്യ ഗഡു ജൂണ്‍ 7 ന് മുന്‍പ് അടയ്ക്കണം. ചട്ടവിരുദ്ധമായാണ് അങ്കിത അധികാരിയുടെ നിയമനം നടന്നതെന്ന് കോടതി കണ്ടെത്തിയിരുന്നു. അതേ സമയം മന്ത്രി […]