പ്രണയാഭ്യർത്ഥന നിരസിച്ച 15 വയസുകാരിയെ വെടിവച്ച് കൊന്നു. ഉത്തർ പ്രദേശിലെ ഭദോഹിയിലാണ് സംഭവം. അനുരാധ ബിന്ദ് എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സഹോദരി നിഷയ്ക്കൊപ്പം മടങ്ങിവരികയായിരുന്ന അനുരാധയുടെ തലയിൽ 22കാരനായ അരവിന്ദ് വിശ്വകർമ വെടിയുതിർക്കുകയായിരുന്നു. സംഭവ സ്ഥനത്തുവച്ച് തന്നെ കുട്ടി മരണപ്പെട്ടു. പ്രതി ഒളിവിലാണ്.
Related News
അതിഖ് അഹമ്മദിന്റെ കൊലപാതകം: സഹോദരി സുപ്രീം കോടതിയിലേക്ക്
കുപ്രസിദ്ധ മാഫിയ നേതാവും രാഷ്ട്രീയ നേതാവുമായ അതിഖ് അഹമ്മദിന്റെയും സഹോദരൻ അഷ്റഫിന്റെയും കൊലപാതകത്തിൽ സുപ്രീം കോടതിയിൽ വീണ്ടും ഹർജി. കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കാൻ മുൻ ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണ കമ്മിഷൻ രൂപീകരിക്കണമെന്നാണ് ആവശ്യം. ഇരുവരുടെയും ഒളിവിൽ കഴിയുന്ന സഹോദരി ആയിഷ നൂറിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. പൊലീസ് കസ്റ്റഡിയിലെ സഹോദരങ്ങളുടെ മരണവും യുപി എസ്ടിഎഫ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട അനന്തരവൻ അസദിന്റെ മരണവും അന്വേഷിക്കാൻ മുൻ ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണ കമ്മീഷൻ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നൂറി സുപ്രീം കോടതിയിൽ ഹർജി […]
സാമ്പത്തിക പ്രതിസന്ധി മറികടക്കുമോ കേന്ദ്ര ബജറ്റ്?
ജനപ്രിയ ബജറ്റാകുമോ ഇല്ലയോ എന്നതാണ് എക്കാലത്തെയും ബജറ്റവതരണത്തിന് മുമ്പുയരുന്ന ചോദ്യം. എന്നാല്‍ രാജ്യം അനുഭവിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകുമോയെന്നത് മാത്രമാണ് ഇത്തവണത്തെ ബജറ്റില്‍ ഏവരും ഉറ്റുനോക്കുന്നത്. സ്വകാര്യ നിക്ഷേപവും ഉപഭോഗവും വര്‍ധിപ്പിക്കാതെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാവില്ലെന്നാണ് സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്. ക്ഷാമകാലത്തെ ബജറ്റ് എന്നതാണ് ഇത്തവണത്തെ ബജറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. സാമ്പത്തിക രംഗം കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. സാമ്പത്തിക രംഗത്തെ എല്ലാ ഏകകങ്ങളും പ്രതിസന്ധിയിലായാലും പിടിച്ചുനില്‍ക്കാറുള്ള പ്രത്യക്ഷ നികുതിയില്‍ വരെ ചരിത്രത്തിലെ ഏറ്റവും വലിയ […]
കുട്ടികളിൽ മൂന്ന് വാക്സിനുകളുടെ അടിയന്തര ഉപയോഗത്തിന് അനുമതി
12 വയസിന് താഴെയുള്ള കുട്ടികളിൽ 3 വാക്സിനുകൾക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ഡ്രസ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ. ഭാരത് ബയോടെക്കിന്റെ കോവാക്സിൻ , ബയോളജിക്കൽ ഇ ലിമിറ്റഡിന്റെ കോർബെവാക്സ് , കാഡില്ല ഹെൽത്ത് കെയറിന്റെ സൈക്കോവ്ഡി എന്നിവക്കാണ് അനുമതി നൽകിയത്. കൂടുതൽ വാക്സിനുകൾക്ക് അനുമതി ലഭിച്ചതോടെ രാജ്യത്ത് കുട്ടികൾക്കുള്ള കുത്തിവെപ്പിന് ആരോഗ്യമന്ത്രാലയം ഉടൻ അനുമതി നൽകിയേക്കും. നിലവിൽ 12 വയസിന് മുകളിലുള്ള കുട്ടികൾക്ക് മാത്രമാണ് വാക്സിൻ നൽകാനുള്ള അനുമതി ഉള്ളത്. ആറ് വയസിനും 12 […]