പാലക്കാട് പട്ടാമ്പി സ്വദേശിയായ യുവാവ് ദുബായിൽ മരണപ്പെട്ടു. പട്ടാമ്പി വല്ലപ്പുഴ സ്വദേശിയായ ചെവിക്കൽ ചെട്ടിയാർ തൊടി സുഹൈൽ (20) ആണ് മരണപ്പെട്ടത്. ഹൃദയസ്തംഭനമാണ് മരണകാരണം. വീസ പുതുക്കുന്നതിനായി യുഎഇയിൽ എത്തിയ യുവാവ് സുഹൃത്തുക്കൾക്കൊപ്പം സ്വകാര്യ ഹോട്ടലിലായിരുന്നു താമസം. രാവിലെ ഉറക്കത്തിൽ എഴുന്നേൽക്കാതിരുന്നതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
Related News
യുഎഇയുടെ വിനോദസഞ്ചാര മേഖലയ്ക്ക് കുതിപ്പേകാൻ ‘പാം ജെബൽ അലി’ എന്ന പേരിൽ പുതിയ പദ്ധതി
യുഎഇയുടെ വിനോദസഞ്ചാര മേഖലയ്ക്ക് കുതിപ്പേകാൻ ‘പാം ജെബൽ അലി’ എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചു. ദുബായ് അനുദിനം വളരുകയും അഭിവൃദ്ധി നേടുകയുമാണെന്നും പദ്ധതി പ്രഖ്യാപന വേളയിൽ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. പാം ജുമൈരയുടെ രണ്ടിരട്ടി വലിപ്പത്തിലാണ് പുതിയ പദ്ധതി ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി 110 കിലോമീറ്റർ നീളത്തിൽ ബീച്ചുകളുണ്ടാകും. സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും സവിശേഷമായ അനുഭവങ്ങൾ ലഭ്യമാക്കാൻ 80-ലേറെ ഹോട്ടലുകളും റിസോർട്ടുകളുമുണ്ടാകും. 2033-ഓടെ എമിറേറ്റിന്റെ […]
യു.എ.ഇയില് നിന്ന് ഇസ്രയേലിലേക്കും തിരിച്ചും ഇനി വിസയില്ലാതെ പറക്കാം
യു.എ.ഇ – ഇസ്രയേൽ പൗരൻമാർക്ക് വിസയില്ലാതെ യു.എ.ഇയും ഇസ്രയേലും സന്ദർശിക്കാൻ കഴിയും. ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവാണ് ഇക്കാര്യം അറിയിച്ചത്. യു.എ.ഇ – ഇസ്രയേൽ പൗരൻമാർക്ക് വിസ രഹിത യാത്രയൊരുക്കും. ഇരു രാജ്യങ്ങളിലെയും പൗരൻമാർക്ക് വിസയില്ലാതെ യു.എ.ഇയും ഇസ്രയേലും സന്ദർശിക്കാൻ കഴിയും. ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രയേലിലെ ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ യു.എ.ഇയിൽ നിന്നുള്ള ആദ്യ ഔദ്യോഗിക പ്രതിനിധി സംഘത്തെ സ്വീകരിച്ചു നടത്തിയ വാർത്താസമ്മേളനത്തിലാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്. നാല് കരാറുകളിലും ഇരു […]
സ്നേഹ സമ്മാനം ഉംറ പദ്ധതി; സൗദി കിഴക്കൻ പ്രവിശ്യാ കെഎംസിസിയുടെ തണലിൽ 100 പേർക്ക് ഉംറയുടെ സാഫല്യം
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സൗദി കിഴക്കൻ പ്രവിശ്യാ കെഎംസിസി ആരംഭിച്ച ഇഹ്ത്തിഫാൽ 2023 വാർഷിക ക്യാമ്പയിൻ സ്നേഹ സമ്മാനം ഉംറ പദ്ധതിയിലെ 100 അംഗ തീർത്ഥാടകർ നവംബർ 8 ബുധനാഴ്ച കരിപ്പൂരിൽ നിന്നും യാത്ര തിരിക്കും. യാത്രയയപ്പ് സംഗമം നവംബർ 8 ബുധനാഴ്ച രാവിലെ 9 മണി മുതൽ കരിപ്പൂർ ഹജ്ജ് ഹൗസിൽ നടക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും വിവിധ കെഎംസിസി ഘടകങ്ങൾ നാട്ടിലെ തദ്ദേശ കമ്മിറ്റികൾ ശുപാർശ […]