തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്കില്‍ ഹൈക്കോടതി ഇടപെടില്ല. ജില്ലാ കലക്ടർ ഇക്കാര്യത്തിൽ തീരുമാനമെടുക്കട്ടെയെന്ന് കോടതി. അതാണ് അന്തിമ തീരുമാനമെന്നും ഹൈക്കോടതി. ആനയെ വിലക്കുന്നത് തടയണമെന്നുമാവശ്യപ്പെട്ട് ഉടമകള്‍ നല്കിയ ഹരജിയിലാണ് വിധി
Related News
ജസ്റ്റിസ് എസ്.എ ബോബ്ഡെ സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും
ജസ്റ്റിസ് എസ്.എ ബോബ്ഡെ സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും. ബോബ്ഡെയുടെ പേര് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ശിപാര്‍ശ ചെയ്തു. ചീഫ് ജസ്റ്റിസ് വിരമിക്കാനിരിക്കെ പിന്മുറക്കാരന്റെ പേര് നിര്‍ദേശിക്കുന്ന കീഴ്വഴക്കമുണ്ട്. ഇതിന്റെ ഭാഗമായാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് എസ്.എ ബോബ്ഡെയുടെ പേര് നിര്‍ദേശിച്ചത്. നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനാണ് ശിപാര്‍ശ കത്തയച്ചത്. അടുത്ത മാസം 17നാണ് നിലവിലെ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് വിരമിക്കുന്നത്.
ഏറെ വേദനയോടെയാണ് പ്രതികളെ വെറുതെ വിട്ടതെന്ന് എക്സ്പ്രസ് സ്ഫോടന കേസിന്റെ വിധി പറഞ്ഞ ജഡ്ജി
‘‘ഞാൻ അങ്ങേയറ്റം വേദനയോടെയും തീവ്രമായ മനോവ്യഥയോടെയുമാണ് ഈ വിധിന്യായം അവസാനിപ്പിക്കുന്നത്. അത്യന്തം ക്രൂരമായ ഈ ആക്രമണത്തിൽ കൃത്യമായ തെളിവുകളുടെ അഭാവത്തിലാണ് പ്രതികളെ കുറ്റമുക്തരാക്കുന്നത്’’ -സംഝോത എക്സ്പ്രസ് സ്ഫോടന കേസിൽ സ്വാമി അസീമാനന്ദ അടക്കം നാലുപേരെ വെറുതെവിട്ട വിധിന്യായത്തിൽ എൻ.ഐ.എ കോടതി ജഡ്ജി ജഗദീപ് സിങ്ങിന്റെ വാക്കുകളാണിത്. കേസിൽ മതിയായ തെളിവുകൾ സൂക്ഷ്മതയോടെ സമർപ്പിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതിന്റെ നേർക്കാഴ്ചയാണ് വിധിന്യായത്തിൽ മുഴച്ചുനിൽക്കുന്നത്. മാർച്ച് 20നാണ് പ്രമാദമായ കേസിൽ ഹിന്ദുത്വ ഭീകരരെന്ന് ആരോപണമുള്ള സ്വാമി അസീമാനന്ദ, ലോകേഷ് ശർമ, കമർ […]
ധര്‍മ്മടത്ത് കെ. സുധാകരന് മത്സരിക്കണമെന്ന് പ്രവര്‍ത്തകര്‍; സോണിയ ഗാന്ധിക്ക് ഇ-മെയില്‍ പ്രവാഹം
ധര്‍മ്മടം മണ്ഡലത്തില്‍ കെ. സുധാകരന് മത്സരിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത്. ധര്‍മ്മടത്ത് കെ. സുധാകരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് ഇ -മെയില്‍ പ്രവാഹമാണ്. കണ്ണൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേതാണ് ഇ-മെയിലുകള്‍. കെ.സുധാകരന് മത്സരിക്കണമെന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊതു വികാരമാണെന്ന് ഡിസിസി നേതാവ് മമ്പറം ദിവാകരനും പ്രതികരിച്ചു. ധര്‍മ്മടം സീറ്റ് വേണ്ടെന്ന് ഫോര്‍വേര്‍ഡ് ബ്ലോക്ക് നേരത്തെ തന്നെ അറിയിച്ചിരുന്നു. വിഷയത്തില്‍ ദേശീയ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. ധര്‍മ്മടത്ത് കെ. സുധാകരന് മത്സരിച്ചാല്‍ അത് ജയത്തിലേക്ക് എത്തുമെന്നാണ് […]