തൃശൂർ ഏങ്ങണ്ടിയൂർ തിരുമംഗലത്ത് നിയന്ത്രണം വിട്ട കാർ റോഡരികിൽ നിന്നിരുന്നവരുടെ ഇടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു. രണ്ടു പേർക്ക് ഗുരുതര പരുക്ക്. തിരുമംഗലം സ്വദേശി അംബുജാക്ഷൻ (55) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ആറരയോടെ ദേശീയ പാതയിലായിരുന്നു അപകടം. തെക്ക് ഭാഗത്ത് നിന്ന് വന്നിരുന്ന കാറാണ് നിയന്ത്രണം വിട്ട് ആളുകൾക്കിടയിലേക്ക് പാഞ്ഞുകയറിയത്. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണം. ബാബു, ജോസഫ് എന്നിവർക്കാണ് ഗുരുതരമായി പരുക്കേറ്റത്. അംബുജാക്ഷൻ്റെ മൃതദേഹം ഏങ്ങണ്ടിയൂർ എം.ഐ ആശുപത്രി മോർച്ചറിയിൽ. വാടാനപ്പള്ളി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Related News
‘മകനെ കൊന്നത് ഒപ്പം നടന്നവര്‍’; സിപിഐഎമ്മുകാര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ബിജെപിക്കാരായെന്ന് ഷാജഹാന്റെ പിതാവ്
പാലക്കാട് കൊല്ലപ്പെട്ട സിപിഐഎം പ്രവര്ത്തകന് ഷാജഹാന് മുന്‍പും ഭീഷണിയുണ്ടായിരുന്നെന്ന് ബന്ധുക്കള്‍. ഒപ്പം നടന്നവരാണ് ഷാജഹാനെ കൊലപ്പെടുത്തിയതെന്ന് ഷാജഹാന്റെ പിതാവ് പറഞ്ഞു. മുന്‍പ് സിപിഐഎമ്മിന്റെ സജീവ പ്രവര്‍ത്തകരായിരുന്ന കൊലയാളികള്‍ കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് ആര്‍എസ്എസുകാരായി മാറിയതെന്ന് ഷാജഹാന്റെ പിതാവ് പറഞ്ഞു. ബ്രാഞ്ച് സെക്രട്ടറിയാകാന്‍ താത്പ്പര്യമുണ്ടായിരുന്ന പ്രതികള്‍ക്ക് ആ സ്ഥാനം കിട്ടാതെ വന്നപ്പോളുണ്ടായ അമര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പിതാവ് പറയുന്നത്. ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ഷാജഹാനാണ് വിജയിച്ചത്. ഇത് ഒപ്പം പ്രവര്‍ത്തിച്ച ചിലരില്‍ പോലും ദേഷ്യമുണ്ടാക്കി. പാടത്ത് ചാളകെട്ടുന്നതുമായി ബന്ധപ്പെട്ട […]
പത്തനംതിട്ട കൂടല്‍ ബെവ്കോ ഔട്ട്ലെറ്റിലെ പണം തട്ടിയ പ്രതി കോടതിയില്‍ കീഴടങ്ങി
പത്തനംതിട്ട കൂടല്‍ ബെവ്കോ ഔട്ട്ലെറ്റിലെ ജീവനക്കാരന് ബാങ്കില്‍ അയയ്ക്കാനായി കൊടുത്തുവിട്ട പണം തട്ടിയ പ്രതി കോടതിയില്‍ കീഴടങ്ങി. 81 ലക്ഷം രൂപയാണ് പ്രതി തട്ടിയത്. അഭിഭാഷകന് മുഖേനെയാണ് പ്രതി കോടതിയില്‍ കീഴടങ്ങിയത്. കൊല്ലം ശൂരനാട് സ്വദേശി അരവിന്ദാണ് കേസിലെ പ്രതി. ആറു മാസങ്ങളിലായാണ് പണം തട്ടിയെടുത്തത്. പ്രതിയ്ക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. 81.6 ലക്ഷം രൂപ യശ്വന്ത്പുര്‍ സ്വദേശികളുടെ അക്കൗണ്ടിലേക്കാണ് എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. വിവിധ ഘട്ടങ്ങളിലായി ബാങ്കിലടക്കാന്‍ നല്കിയ പണമാണ് അരവിന്ദ് തട്ടിയെടുത്തത്. കോടതിയില്‍ […]
ലിതാരയുടെ മരണം; സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ബിഹാർ മുഖ്യമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ
ബാസ്കറ്റ് ബോൾ താരം ലിതാരയുടെ മരണത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ബിഹാർ മുഖ്യമന്ത്രിക്ക് കേരള മുഖ്യമന്ത്രിയുടെ കത്ത്. ലിതാരയുടെ മരണത്തിലെ ദുരൂഹത അകറ്റാൻ നടപടി വേണമെന്നും കത്തിൽ ആവശ്യമുന്നയിച്ചു. ലിതാരയുടെ ബന്ധുക്കളുടെ ആശങ്കയകറ്റാൻ സത്യസന്ധവും സമഗ്രവുമായ അന്വേഷണം അനിവാര്യമാണ്. ഇതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അടിയന്തര നിർദേശം നൽകണമെന്നും ബീഹാർ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പിണറായി വിജയൻ ആവശ്യപ്പെട്ടു. ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ലിതാരക്കില്ലായിരുന്നുവെന്ന ബന്ധുക്കളുടെ നിലപാടും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈസ്റ്റ് സെൻട്രൽ റെയിൽവേ ബാസ്കറ്റബോൾ താരമായ കോഴിക്കോട് […]