അടിമാലിക്ക് സമീപം ആദിവാസി യുവാവ് തൂങ്ങി മരിച്ച നിലയിൽ. കുളമാൻകുഴി ആദിവാസി കുടിയിലെ കണ്ണൻ പീറ്റർ (30) ആണ് മരിച്ചത്. വനത്തിൽ നിന്ന് തടി വെട്ടിയെന്ന കേസിൽ പ്രതിയാക്കപ്പെട്ട ആളാണ് കണ്ണൻ. ജാമ്യത്തിലിറങ്ങിയതിന് ശേഷം കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. ഇതേതുടർന്ന് ആത്മഹത്യ ചെയ്തതാകാമെന്നാണ് നിഗമനം.
Related News
പാലക്കാട് ആനമൂളിയില്‍ ഉരുള്‍പൊട്ടലിന് സാധ്യത
പാലക്കാട് ആനമൂളിയില്‍ ഭൂമി വിണ്ടുകീറിയ പ്രദേശത്ത് ശക്തമായ ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്ന് ജിയോളജി വകുപ്പ്.വനത്തിനകത്താണ് ഭൂമി വിണ്ട് കീറിയ നിലയില്‍ കണ്ടെത്തിയത്.ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ചു. വനവിഭവങ്ങള്‍ ശേഖരിക്കാനായി പോയ ആദിവാസികളാണ് ഭൂമി വിണ്ട് കീറിയ നിലയില്‍ കണ്ടത്. ജിയോളജി വകുപ്പിലെ വിദഗ്ദ്ധ സംഘം സ്ഥലത്ത് പരിശോധന നടത്തി. മഴ തുടര്‍ച്ചയായി പൊയ്താല്‍ ശക്തമായ ഉരുള്പൊട്ടലുണ്ടാവുമെന്നാണ് ജിയോളജി വകുപ്പ് അറിയിച്ചു. ഉരുള്‍പൊട്ടലുണ്ടായാല്‍ നിരവധി വീടുകള്‍ പൂര്‍ണമായി തകരുകയും അട്ടപ്പാടി ചുരം റോഡ് ഒലിച്ച് പോവുകയും ചെയ്യും. മഴ […]
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് സംഘം സ്വര്‍ണം കടത്തിയത് കോവിഡ് കാലത്തെ ഇളവുകള്‍ മറയാക്കിയെന്ന് അന്വേഷണ സംഘം
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് സംഘം കോവിഡ് കാലത്തെ ഇളവുകള്‍ മറയാക്കി സ്വര്‍ണം കടത്തിയെന്ന് അന്വേഷണ സംഘം. താല്‍ക്കാലിക ജീവനക്കാര്‍ക്ക് ദേഹ പരിശോധനയില്ലാത്തത് കൊണ്ടാണ് ഒരു പ്രശ്നവുമില്ലാതെ സ്വര്‍ണം പുറത്തെത്തിക്കാന്‍ കഴിഞ്ഞതെന്നാണ് നിഗമനം. പ്രത്യേകം സജ്ജമാക്കിയ കോവിഡ് ഹാളിലെ മാലിന്യം വഴിയാണ് സ്വര്‍ണം പുറത്തെത്തിച്ചതെന്നാണ് പ്രതികളുടെ മൊഴി. കോവിഡ് പശ്ചാത്തലത്തില്‍ മുമ്പുള്ളതില്‍ നിന്ന് വ്യത്യസ്തമായാണ് വിമാനത്താവളങ്ങളിലെ സുരക്ഷാ നടപടികള്‍. പ്രത്യേകം സജ്ജമാക്കിയ കോവിഡ് ഹാളിലാണ് യാത്രക്കാരെ ആദ്യം എത്തിക്കുക. ഡാറ്റാ എന്‍ട്രിയും ബോധവത്കരണ ക്ലാസും നല്കി കഴിഞ്ഞാണ് എമിഗ്രേഷന്‍, കസ്റ്റംസ് […]
തിരുവാഭരണ ഘോഷയാത്ര ഇന്ന്; ഇത്തവണ പ്രത്യേക ചടങ്ങുകളില്ല, രാജപ്രതിനിധിയും പങ്കെടുക്കില്ല
ശബരിമലയിൽ മകര വിളക്ക് ദിവസം അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പന്തളത്ത് നിന്നു പുറപ്പെടും. പരമ്പരാഗത പാതയിലൂടെ 15നു വൈകീട്ട് സന്നിധാനത്ത് എത്തും. കൊട്ടാരത്തിലെ കുടുംബാംഗം മരിച്ച സഹാചര്യത്തിൽ വലിയകോയിക്കൽ ക്ഷേത്രത്തിൽ പ്രത്യേക ചടങ്ങുകൾ ഇക്കുറിയില്ല. കൊട്ടാരം പ്രതിനിധിയും ഘോഷയാത്രയെ അനുഗമിക്കില്ല. 15 ന് വൈകീട്ട് ശരംകുത്തിയിലെത്തുന്ന തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം ബോർഡ് പ്രസിഡന്റ് ഉൾപ്പെടെ സ്വീകരിച്ച് സന്നിധാനത്തേക്ക് കൊണ്ടുപോകും. തുടർന്ന് തിരുവാഭരണം ചാർത്തി ദീപാരാധനയും പൊന്നമ്പലമേട്ടിൽ മകരജ്യോതിയും […]