പത്തൊൻപതുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതൃപിതാവ് അറസ്റ്റിൽ. കോഴിക്കോട് കൊയിലാണ്ടി പൊലീസ് ആണ് അറുപത്തിരണ്ടുകാരനെ അറസ്റ്റ് ചെയ്തത്. ഈ മാസം 17നാണ് പത്തൊൻപതുകാരി ആത്മഹത്യ ചെയ്തത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചതായി പൊലീസ് വ്യക്തമാക്കി.
Related News
പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി; എസ്. ശ്രീജിത്ത് ക്രൈംബ്രാഞ്ച് മേധാവി
സംസ്ഥാന പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി. ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയി വിജയ് സാഖറെയെ നിയമിച്ചു. എഡിജിപി എസ്. ശ്രീജിത്താണ് പുതിയ ക്രൈംബ്രാഞ്ച് മേധാവി. ബി.സന്ധ്യയാണ് ഫയർഫോഴ്സ് മേധാവി. എസ് പിമാർക്കും മാറ്റങ്ങളുണ്ട്. ഉന്നത ഉദ്യോഗസ്ഥർക്കടക്കം സ്ഥാനക്കയറ്റവും പുതിയ നിയമനവും നൽകിയാണ് പോലീസ് തലപ്പത്തെ അഴിച്ചുപണി. ഡിജിപി ആർ ശ്രീലേഖ വിരമിച്ച ഒഴിവിൽ എഡിജിപി സുദേഷ് കുമാർ ഡി.ജി.പി റാങ്കോടെ വിജിലൻസ് ഡയറക്ടറായി തുടരും. ഐജിമാരായിരുന്ന വിജയ് സാഖറെ, എസ്. ശ്രീജിത്ത് എന്നിവർ എഡിജിപിമാരായി. ക്രമസമാധാന ചുമതലയുള്ള […]
മുന്നാക്ക സംവരണ വിഷയത്തില്‍ സര്‍ക്കാരിന് എന്‍.എസ്.എസിന്റെ കത്ത്
മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവർക്ക് അനുവദിച്ച 10% സംവരണം സംബന്ധിച്ച വ്യവസ്ഥകളിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാരിന് എന്‍.എസ്.എസിന്റെ കത്ത്. മുന്നോക്ക സമുദായത്തിലെ സാമ്പത്തിക സംവരണത്തിലെ വ്യവസ്ഥകൾ സംവരണ വിഭാഗങ്ങൾക്ക് നല്‍കിവരുന്നതിൽ നിന്നും വ്യത്യസ്തവും തുല്യനീതിക്ക് നിരക്കാത്തതുമാണ് എന്നാണ് എന്‍.എസ്.എസ് അഭിപ്രായപ്പെടുന്നത്. സംവരണത്തില്‍ വരുത്തത്തക്ക വിധത്തിലുള്ള നിര്‍ദ്ദേശങ്ങളും കത്തില്‍ പ്രതിപാദിക്കുന്നു. സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട് എന്‍.എസ്.എസ് സര്‍ക്കാരിന് അയച്ച കത്തിന്റെ പൂര്‍ണരൂപം മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവർക്കുള്ള (Economically Weaker Section) സംവരണം ഇന്ത്യൻ ഭരണഘടനാഭേദഗതി […]
തൃശൂർ ശക്തൻ സ്റ്റാൻഡിൽ മദ്യപാനി സംഘങ്ങൾ തമ്മിൽ സംഘർഷം; മൂന്ന് പേർക്ക് വെട്ടേറ്റു
തൃശൂർ ശക്തൻ സ്റ്റാൻഡിൽ മദ്യപാനി സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. ആക്രമണത്തിൽ നടത്തറ സ്വദേശി നിതിൻ, ഒളരി സ്വദേശി മുരളി , പനമുക്ക് സ്വദേശി അനിൽ എന്നിവർക്കാണ് പരുക്കേറ്റത്. ഫ്ലക്സ് മുറിക്കുന്ന കത്തി ഉപയോഗിച്ചാണ് ആക്രമണം നടന്നത്. ആലപ്പുഴ സ്വദേശി ഹരിയാണ് ആക്രമിച്ചത്. ആക്രമണം തടയുന്നതിനിടെ ആണ് മുരളിക്ക് പരുക്കേറ്റത്. പരുക്കേറ്റവർ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.