പതിനൊന്ന് മാസം പ്രായമായ പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. കാസർഗോഡ് അമ്പലത്തറ ഇരിയ അബ്ദുൾ ജബ്ബാറിന്റെ മകൻ മുഹമ്മദ് റിസയാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കുഞ്ഞിന് ഭക്ഷണമുണ്ടാക്കാൻ അമ്മ അടുക്കളയിൽ പോയ സമയത്താണ് പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണത്.
Related News
മോഷണ മുതൽ വിറ്റ് ആഡംബര ജീവിതം; കുപ്രസിദ്ധ മോഷണസംഘം ‘ബാപ്പയും മക്കളും’ പിടിയിൽ
ബാപ്പയും മക്കളും’ എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷണസംഘം കോഴിക്കോട് പിടിയിൽ. മെഡിക്കൽ കോളേജിന് സമീപത്തെ ലോഡ്ജിൽ മോഷണം ആസൂത്രണം ചെയ്യുന്നതിനിടെയാണ് അഞ്ചംഗ സംഘം അറസ്റ്റിലായത്. കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി നടന്ന നിരവധി മോഷണക്കേസുകളിലെ പ്രതികളാണ് വീണ്ടും അറസ്റ്റിലായത്. കുന്നമംഗലം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ചക്കിൻകടവ് സ്വദേശി ഫസലുദീൻ എം പി, മകൻ ഫാസിൽ, ഫസലുദീന്റെ സഹോദരന്റെ മകൻ മുഹമ്മദ് ഷിഹാൻ, ഫാസിലിന്റെ സുഹൃത്തുക്കളായ മാത്തോട്ടം സ്വദേശി അൻഷിദ്, കുറ്റിക്കാട്ടൂർ സ്വദേശി മുഹമ്മദ് തായിഫ് എന്നിവരാണ് പിടിയിലായത്. […]
കൊച്ചിയിൽ കച്ചകെട്ടി കോൺഗ്രസ്; ഗ്രൂപ്പ് പരിഗണനയിൽ ടോണി മുമ്പിൽ
കൊച്ചി പിടിക്കാൻ ഇടതു-വലതു മുന്നണികൾ നടത്തുന്ന പോരാട്ടത്തെക്കാൾ വലിയ പോരാണ് കൊച്ചി സീറ്റിനായി ഇപ്പോൾ കോൺഗ്രസിൽ നടക്കുന്നത്. കൊച്ചി കോർപ്പറേഷൻ മുൻ മേയർ ടോണി ചമ്മണി, ഡിസിസി സെക്രട്ടറി സ്വപ്ന പട്രോണിക്സ് എന്നിവരാണ് കൊച്ചിക്ക് വേണ്ടി നേർക്കുനേർ പോരാട്ടത്തിൽ ഉള്ളത്. കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലർ ഷൈനി മാത്യുവും അവകാശവാദവുമായി രംഗത്തുണ്ട്. സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിൽ കൊച്ചി മണ്ഡലത്തിൽ കഴിഞ്ഞ കുറച്ച് നാളുകളായി ടോണി ചമ്മണി സജീവമായി ഇടപെടുന്നുണ്ട്. 2016 ൽ ടോണി ചമ്മണിയെ പരിഗണിച്ചുവെങ്കിലും ഡൊമിനിക് […]
കൈക്കൂലി ചോദിച്ചത് പരാതിപ്പെട്ടതിലുള്ള വൈരാഗ്യം; അതിജീവിതയുടെ വിവരങ്ങള്‍ പുറത്തുവിട്ട് തഹസില്‍ദാറുടെ പ്രതികാരം
ആലപ്പുഴയില്‍ പീഡനത്തിനിരയായ അതിജീവിതയുടെ വിവരങ്ങള്‍ പുറത്തുവിട്ട് തഹസില്‍ദാര്‍. വൈക്കം തഹസില്‍ദാര്‍ക്കെതിരെ കുട്ടിയുടെ കുടുംബം പരാതി നല്കി. പീഡനത്തിനിരയായ കുട്ടിയുടെ കുടുംബത്തിനോടുള്ള വ്യക്തിവൈരാഗ്യത്തിന്റെ അടിസ്ഥാനത്തിലാണ് അതിജീവിതയുടെ വിവരങ്ങള്‍ പുറത്തുവിട്ടതെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ ഇതരമതസ്ഥരാണ്. മാസങ്ങള്‍ക്ക് മുമ്പ് ജാതി സര്‍ട്ടിഫിക്കറ്റിന് വേണ്ടി കുട്ടിയുടെ കുടുംബം തഹസില്‍ദാറെ സമീപിച്ചിരുന്നു. അന്ന് ഇയാള്‍ സര്‍ട്ടിഫിക്കറ്റിന് വേണ്ടി കൈക്കൂലി ആവശ്യപ്പെട്ടു. ഇതിനെതിരെ കുടുംബം വിജിലന്‍സിന് പരാതി നല്‍കുകയും വിജിലൻസ് തഹസില്‍ദാറുടെ ഓഫീസില്‍ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമാണ് തഹസില്‍ദാര്‍ നടത്തുന്നതെന്നാണ് […]