National

ദിവസവേതന തൊഴിലാളികളുടെ ആത്മഹത്യകൾ മൂന്ന് മടങ്ങ് വർധിച്ചു: ആഭ്യന്തര മന്ത്രാലയം

2014-നും 2021-നുമിടയിൽ ദിവസവേതന തൊഴിലാളികളുടെ ആത്മഹത്യകൾ മൂന്ന് മടങ്ങ് വർധിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2014-ൽ 15,735 ദിവസ വേതനക്കാർ ആത്മഹത്യ ചെയ്തപ്പോൾ ഇത് 2021-ൽ 42,004 ആയി വർധിച്ചതായി മന്ത്രാലയം അറിയിച്ചു. കോൺഗ്രസ് എംപി മുഹമ്മദ് ജവാദ് ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കണക്കുകൾ കൂടുതൽ സാധുകരിച്ചാൽ 2014-ൽ പ്രതിദിനം 43 ദിവസക്കൂലിക്കാർ ആത്മഹത്യ ചെയ്തിരുന്നത് 2021-ൽ 115 ആയി വർധിച്ചു. തമിഴ്‌നാട്, മഹാരാഷ്ട്ര, മധ്യപ്രദേശ്, തെലങ്കാന, ഗുജറാത്ത് എന്നിവയാണ് ആത്മഹത്യയിൽ കുത്തനെ വർദ്ധനവുണ്ടായ അഞ്ച് സംസ്ഥാനങ്ങൾ. തമിഴ്‌നാട്ടിൽ 2014-ൽ 3,880 ദിവസ വേതനക്കാർ ആത്മഹത്യ ചെയ്തപ്പോൾ 2021-ൽ 7,673 പേർ ജീവിതം അവസാനിപ്പിച്ചു. 2014-ൽ മഹാരാഷ്ട്രയിൽ 2,239 ദിവസ വേതന തൊഴിലാളികൾ ജീവിതം അവസാനിപ്പിച്ചപ്പോൾ 2021-ൽ അത് 5,270 ആയി ഉയർന്നു.