Sports

‘ഫ്രഞ്ച് പടയോട്ടം തുടരുന്നു’….ലോകകപ്പ് ഫൈനലിൽ ‘മെസിപ്പടയെ’ നേരിടും

ഖത്തർ ലോകകപ്പിലെ സെമിഫൈനലിൽ മൊറോക്കോയെ തോൽപ്പിച്ച് ഫ്രാൻസ് ഫൈനലിൽ. മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഫ്രാൻസ് തോൽപ്പിച്ചത്. ആദ്യ പകുതിയിലെ ആധിപത്യം രണ്ടാം പകുതിയിലും ഫ്രഞ്ച് പടയുടെ ആധിപത്യപായിരുന്നു കണ്ടത്. ആദ്യ പകുതിയിലെ അഞ്ചാം മിനിറ്റിൽ തിയോ ഹെർണാണ്ടസ് ഗോൾ നേടിയപ്പോൾ. രണ്ടാം പകുതിയിലെ 79 ആം മിനിറ്റിൽ റാൻടൽ കോളോ മുവാനി രണ്ടാം ഗോൾ നേടി മൊറോക്കൻ വല കുലുക്കി. ഇതോടെ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഫ്രാൻസ് അർജന്റീനയെ നേരിടും.

മൂന്നാം സ്ഥാനത്തിനായുള്ള മത്സരം ശനിയാഴ്ച്ചയാണ്. മൊറോക്കോ ക്രോയേഷ്യയെ നേരിടും. ഫ്രഞ്ച് പ്രതിരോധ താരം തിയോ ഹെർണാണ്ടസടിച്ചത് വേഗതയേറിയ രണ്ടാം ഗോളാണ്. 1958ൽ ഫ്രാൻസിനെതിരെയുള്ള സെമിയുടെ രണ്ടാം മിനുട്ടിൽ ബ്രസീലിനായി വാവ നേടിയ ഗോളാണ് ഏറ്റവും വേഗതയേറിയത്.

15ാം മിനിറ്റിൽ മൊറോക്കോ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും സിയെച്ചിന്റെ ഷോട്ട് ഗോൾ കിക്കായി ഒടുങ്ങി. ഈ നീക്കം അവസാനിച്ചയുടൻ ഫ്രാൻസ് നടത്തിയ നീക്കത്തിനൊടുവിൽ ജിറൗദിന്റെ ഷോട്ട് മൊറോക്കൻ പോസ്റ്റിൽ തട്ടി പുറത്ത്‌പോയി.ഇതോടെ സുപ്രധാന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് ഫ്രാൻസ് മുന്നിട്ടു നിൽക്കുകയാണ്. എന്നാൽ നിരന്തരം ആക്രമണം നടത്തി ഫ്രാൻസിനെ വിറപ്പിക്കുകയാണ് മൊറോക്കോ. 52ാം മിനുട്ടിലടക്കം പല അവസരങ്ങളും ടീമിന് ലഭിച്ചെങ്കിലും കനത്ത പ്രതിരോധപൂട്ടിൽ കുരുങ്ങി ലക്ഷ്യം കാണാതെ പോയി.