ഫിഫ ലോകകപ്പ് ചരിത്രത്തിൽ അർജന്റീനയുടെ എക്കാലത്തെയും ഉയർന്ന ഗോൾ സ്കോററായി ലയണൽ മെസ്സി. ലുസൈൽ സ്റ്റേഡിയത്തിൽ അർജന്റീനയും ക്രൊയേഷ്യയും തമ്മിലുള്ള സെമി ഫൈനൽ പോരാട്ടത്തിൻ്റെ ആദ്യ പകുതിയിൽ ഗോൾ നേടിയാണ് മെസ്സി തന്റെ പേര് ചരിത്ര പുസ്തകങ്ങളിൽ രേഖപ്പെടുത്തിയത്.
ക്രൊയേഷ്യൻ ഗോൾകീപ്പർ ലിവാകോവിച്ച് ജൂലിയൻ അൽവാരസിനെ ബോക്സിൽ വീഴ്ത്തിയതിന് 34-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി മെസ്സി ഗോളാക്കിയിരുന്നു. ദേശീയ ടീമിനായി 25 മത്സരങ്ങളിൽ നിന്ന് 11 ഗോളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. ഈ ലോകകപ്പില്‍ മെസ്സി നേടുന്ന അഞ്ചാം ഗോളാണിത്. ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ(10 ഗോൾ) റെക്കോർഡാണ് മെസ്സി തകർത്തത്.