തൃശൂർ മാള വലിയപറമ്പില്‍ യുവാവിനെ കുത്തി കൊലപ്പെടുത്തി. മുരിങ്ങൂര്‍ സ്വദേശി മിഥുനാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കാക്കുളിശേരി സ്വദേശി ബിനോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Related News
ഡ്രൈവർക്ക് ശാരീരിക അസ്വാസ്ഥ്യം: കോട്ടയത്ത് ബസ് കടയിലേക്ക് ഇടിച്ചുകയറി
കോട്ടയം ഏറ്റുമാനൂർ പാറോലിക്കലിൽ സ്വകാര്യ ബസ് ഓടിച്ചിരുന്ന ഡ്രൈവർക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ബസ് അപകടത്തിൽ പെട്ടു. ഇരുപതോളം യാത്രക്കാരുമായി സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് സമീപത്തെ കടയിലേക്ക് ഇടിച്ചു കയറി. ബസിലുണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.ഇന്ന് രാവിലെ 10.50 ഓടെയാണ് അപകടം നടന്നതെന്ന് വ്യക്തമാകുന്ന സമീപത്തെ സിസിടിവി ദൃശ്യം പുറത്തുവന്നു. പിറവം കോട്ടയം റൂട്ടിൽ ഓടുന്ന ജയ് മേരി ബസാണ് അപകടത്തിൽ പെട്ടത്. ബസ് ഇടിച്ചുകയറി അപകടം നടന്ന സ്ഥലത്തെ ഒരു ചായക്കട പൂർണമായി […]
ദേവികയുടെ മരണത്തിന് ഉത്തരവാദി മുഖ്യമന്ത്രിയും വിദ്യാഭ്യാസ വകുപ്പും: സമരം യുഡിഎഫ് ഏറ്റെടുക്കുമെന്ന് ലീഗ്
ദേവികയുടെ ആത്മഹത്യ പുതിയ സംഘം അന്വേഷിക്കും. തിരൂര്‍ ഡിവൈഎസ്പിക്കാണ് ചുമതല. ഓണ്‍ലൈന്‍ പഠന സൌകര്യമില്ലാത്തതിനാല്‍ മലപ്പുറം വളാഞ്ചേരിയിലെ ദലിത് വിദ്യാര്‍ഥിനി അത്മഹത്യ ചെയ്ത സംഭവത്തില്‍ തുടര്‍ സമരം യുഡിഎഫ് ഏറ്റെടുക്കുമെന്ന് കെപിഎ മജീദ്. വിദ്യാര്‍ഥിനിയുടെ മരണത്തിന് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനും മാത്രമാണ് ഉത്തരവാദിത്വം. സമരം ചെയ്യുന്ന വിദ്യാർഥികളെ പൊലീസ് അടിച്ചമർത്തുന്നുവെന്നും മജീദ് മീഡിയവണിനോട് പറഞ്ഞു. അതേസമയം ദേവികയുടെ ആത്മഹത്യ പുതിയ സംഘം അന്വേഷിക്കും. തിരൂര്‍ ഡിവൈഎസ്പിക്കാണ് ചുമതല. ദലിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാണ്. […]
ലോകായുക്ത ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷം; ഗവര്‍ണറെ കണ്ട് എതിര്‍പ്പറിയിക്കും
ലോകായുക്തയുടെ അധികാരം ഇല്ലാതാക്കുന്ന തരത്തിലുള്ള ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷം. ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യവുമായി യുഡിഎഫ് നേതാക്കള്‍ നാളെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കാണും. ലോകായുക്തയുടെ ചിറകരിയുന്ന സര്‍ക്കാര്‍ നടപടി അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാക്കള്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. നാളെ രാവിലെ 9 മണിക്ക് രാജ്ഭവനിലെത്തി ഗവര്‍ണറെ കാണാനാണ് നേതാക്കള്‍ അനുമതി ചോദിച്ചിട്ടുള്ളത്. സര്‍ക്കാര്‍ നീക്കം സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവതരമായി കാണുന്നതുകൊണ്ട് ഓര്‍ഡിനന്‍സില്‍ ധൃതി പിടിച്ച് ഗവര്‍ണര്‍ ഒപ്പുവച്ചേക്കില്ല. വിമര്‍ശനങ്ങളുടെ വസ്തുതയും ഗവര്‍ണര്‍ ആരാഞ്ഞിട്ടുണ്ട്. ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് […]