കാസർഗോഡ് തൃക്കരിപ്പൂരിൽ യുവാവിനെ വീടിന് സമീപത്തെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. വയലോടി സ്വദേശി കെ.പ്രിയേഷാണ് (33) മരിച്ചത്. കൊലപാതകമെന്ന് സംശയം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Related News
4000 കോടി രൂപയോളം കുടിശ്ശിക; ഗവണ്മെന്റ് കരാറുകാര്‍ ടെണ്ടറുകള്‍ ബഹിഷ്ക്കരിക്കുന്നു
സംസ്ഥാനത്തെ ഗവണ്മെന്റ് കരാറുകാര്‍ ഇന്ന് മുതല്‍ ടെണ്ടറുകള്‍ ബഹിഷ്ക്കരിക്കുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നാലായിരം കോടിയോളം രൂപ കുടിശിക വരുത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം. കേപ്പബലിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ നല്കിയാല് മാത്രമെ ലൈസന്‍സ് പുതുക്കി നല്‍കാനാകൂ എന്ന തീരുമാനവും ചെറുകിട കരാറുകാര്‍ക്ക് വന്‍ ബാധ്യത സൃഷ്ടിക്കുന്നതായും ഇവര്‍ പറയുന്നു. കഴിഞ്ഞ ആറ് മാസമായി തദ്ദേശ സ്വയംഭരണ വകുപ്പുകളില്‍ നിന്നും 1300 കോടി രൂപയും പൊതുമരാമത്ത് വകുപ്പുകളില്‍ നിന്ന് 2200 കോടി രൂപയും മറ്റ് വകുപ്പുകളില്‍ നിന്നായി ആറായിരം കോടി രൂപയും […]
അതതീവ്ര മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് നാല് ജില്ലകളിൽ റെഡ് അലേർട്ട്
സംസ്ഥാനത്ത് നാല് ജില്ലകളിൽ റെഡ് അലേർട്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്. തിരുവനന്തപുരം മുഴവൻ ഇടുക്കി വരെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ടാണ്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ, ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഭൂതത്താൻകെട്ട് ഡാമിന്റെ 6 ഷട്ടറുകൾ ഉയർത്തി. 15 ഷട്ടറുകളാണ് ഡാമിന് ഉള്ളത് .അതിൽ 4 ഷട്ടറുകൾ ഒരു മീറ്റർ വീതവും, രണ്ട് ഷട്ടറുകൾ 50 രാ വീതവുമാണ് ഉയർത്തിയിരിക്കുന്നത്. 34.95 ആണ് ഡാമിന്റെ […]
ആദിവാസി ഭൂമി തട്ടിപ്പ് കേസ്; അറസ്റ്റിലായ എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണന് ജാമ്യം
ആദിവാസി ഭൂമി തട്ടിപ്പ് കേസിൽ അറസ്റ്റിലായ എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണന് ജാമ്യം. മണ്ണാർക്കാട് എസ്സി-എസ്ടി കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണം, രണ്ടു മാസത്തേക്ക് അട്ടപ്പാടിയിൽ പ്രവേശിക്കരുതെന്നും ഉപാധിയിൽ പറയുന്നു. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും രണ്ട് ആൾ ജാമ്യം നിൽക്കണമെന്നും ഉപാധിയുണ്ട്. എല്ലാ ശനിയാഴ്ചയും ഷോളയാർ പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്നും കോടതി അറിയിച്ചു. വനവാസികളെ കയ്യേറ്റം ചെയ്യുകയും അവരുടെ ഭൂമി തട്ടിയെടുക്കുകയും ചെയ്തെന്ന ആരോപണത്തിന്മേലാണ് എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണനെതിരെ പൊലീസ് […]