വിനായകന് നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രം തൊട്ടപ്പന് റിലീസിങ്ങിനൊരുങ്ങുകയാണ്. കിസ്മത്തിനു ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന സിനിമയാണിത്. പ്രശസ്ത എഴുത്തുകാരന് ഫ്രാന്‍സിസ് നൊറോണയുടെ കഥയെ ആസ്പദമാക്കിയാണ് സംവിധായകന് തൊട്ടപ്പന് എടുത്തിരിക്കുന്നത്. പി.എസ് റഫീഖ് തിരക്കഥ എഴുതുന്ന സിനിമയില്‍ പുതുമുഖ നടി പ്രിയംവദയാണ് നായിക. ദിലീഷ് പോത്തന്, മനോജ് കെ ജയന്,കൊച്ചു പ്രേമന്, പോളി വില്‍സണ്‍, റോഷന് മാത്യു തുടങ്ങിയവരാണ് തൊട്ടപ്പനില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുത്. ചിത്രം ഈദ് റിലീസായി തിയേറ്ററുകളിലെത്തും.
Related News
കൃഷ്ണന്, വല്യ മീശയാണല്ലോടാ.. ശുഭരാത്രിയുടെ രണ്ടാം ടീസര്‍ കാണാം
ദിലീപിനെ നായകനാക്കി കെ.പി വ്യാസന് സംവിധാനം ചെയ്യുന്ന ശുഭരാത്രിയുടെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. കൃഷ്ണന് എന്ന കഥാപാത്രമായാണ് ദിലീപ് എത്തുന്നത്. സിദ്ദിഖ് അവതരിപ്പിക്കുന്ന മുഹമ്മദ് എന്ന കഥാപാത്രത്തെയും ടീസറില്‍ കാണാം. അനു സിതാരയാണ് ചിത്രത്തിലെ നായിക. കോടതി സമക്ഷം ബാലൻ വക്കീലിന് ശേഷം തിയേറ്ററുകളിൽ എത്താൻ പോകുന്ന ദിലീപ് ചിത്രമാണ് ശുഭരാത്രി. നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, നാദിർഷ, ഹരീഷ് പേരടി, മണികണ്ഠൻ, സൈജു കുറുപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, ശാന്തി കൃഷ്ണ, ആശാ […]
പന്ന്യനും സി.കെ ജാനുവും വെള്ളിത്തിരയിലേക്ക്
സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും ആദിവാസി നേതാവ് സി.കെ ജാനുവും വെള്ളിത്തിരയിലേക്ക്. രാജന് കുടുവന്‍ സംവിധാനം ചെയ്യുന്ന പസീന എന്ന ചിത്രത്തില്‍ ഇവര്‍ ദമ്പതിമാരായാണ് അഭിനയിക്കുക. സമകാലിക പ്രസക്തിയുള്ള പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. കഥ കേട്ട് ഇഷ്ടം തോന്നിയാണ് സിനിമയില്‍ അഭിനിയിക്കാന്‍ സമ്മതിച്ചതെന്ന് പന്ന്യന്‍ പറഞ്ഞു. എന്നാല്‍ മുടി വെട്ടുന്ന പ്രശ്നമില്ലെന്നും പന്ന്യന്‍ വ്യക്തമാക്കി. സി.കെ ജാനുവും അഭിനയ സാധ്യതയുള്ള കഥാപാത്രമായാണ് എത്തുക. രാജേഷ് ഹെബ്ബാര്‍, ഷോബി തിലകന്, കുളപ്പുള്ളി ലീല, […]
‘അണ്ണാത്തെ’യ്ക്ക് ആവേശ വരവേൽപ്പ്; ആദ്യ പ്രദർശനം കഴിഞ്ഞു; ആഘോഷത്തിമിര്‍പ്പില്‍ ആരാധകര്‍
സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ചിത്രം അണ്ണാത്തെ ആഘോഷത്തിമിര്‍പ്പില്‍ തീയറ്ററുകളിൽ. കേരളത്തിലെ ആദ്യപ്രദർശനം കഴിഞ്ഞു. സിരുത്തൈ ശിവയുടെ സംവിധാനത്തിലുള്ള ചിത്രം രജനികാന്ത് ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തില്‍ തന്നെയാണുള്ളത് എന്നാണ് പ്രതികരണങ്ങള്‍. ദീപാവലി റിലീസായി എത്തിയ ചിത്രം ആഘോഷമാക്കുകയാണ് രജനി ഫാൻസ്. ചിത്രത്തിന്റെ ‘ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ’ കാണാൻ ആരാധകർ പുലർച്ചെ മുതൽ തീയറ്ററുകൾക്കു മുൻപിൽ തടിച്ചു കൂടി. കൊട്ടും ബാൻഡ് മേളവുമായി തലൈവർ പടത്തെ ആരാധകർ വരവേറ്റു. ദീപാവലി ചിത്രം മാത്രമല്ല രജനി ആരാധകർക്ക് അണ്ണാത്തെ, സൂപ്പര്‍സ്റ്റാര്‍ ആശുപത്രി […]





