ന്യൂസിലൻഡിനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് 161 റൺസ് വിജയലക്ഷ്യം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കീവികൾ 19.4 ഓവറിൽ 160 റൺസിൽ ഓൾ ഔട്ടായി. മുഹമ്മദ് സിറാജിന്റെയും അർഷ്ദീപ് സിംഗിന്റെയും മിന്നും പ്രകടനമാണ് കീവികളെ പിടിച്ചു കെട്ടിയത്. ഇരുവരും നാല് വിക്കറ്റ് വീതം വീഴ്ത്തി. ന്യൂസിലൻഡിന് വേണ്ടി ഡെവൺ കോൺവേയും ഗ്ലെൻ ഫിലിപ്സും അർദ്ധ സെഞ്ച്വറി നേടി. നിലവിൽ പരമ്പരയിൽ 1-0ന് മുന്നിലാണ് ഇന്ത്യൻ ടീം. ഈ മത്സരം ജയിച്ചാൽ ടി20 പരമ്പര കൈപ്പിടിയിലൊതുക്കാനാവും.
Related News
കൊഹ്ലിക്കെതിരെ കളിച്ചിട്ടുള്ള പാക് താരം ഇന്ന് ജീവിക്കാന്‍ പിക്കപ്പ് വാന്‍ ഡ്രൈവറുടെ വേഷത്തില്‍
രാജ്യത്ത് ഡിപ്പാർട്ട്മെന്റൽ ക്രിക്കറ്റ് നിര്‍ത്തലാക്കിയതോടെ ഉപജീവനത്തിനായി പിക്കപ്പ് വാൻ ഡ്രൈവറായി മാറിയ പാകിസ്താൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം ഫസൽ സുഭാന്റെ വീഡിയോ വൈറല്‍. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) പുതിയ സംവിധാനം അവതരിപ്പിച്ചതിനുശേഷം പുറത്തുവന്ന വീഡിയോ ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുത്തു കഴിഞ്ഞു. ‘ഹൃദയം തകർക്കുന്ന’ കാഴ്ച എന്നാണ് പലരുടെയും പ്രതികരണം. രാജ്യത്ത് വികസന ക്രിക്കറ്റിന്റെ പുതിയ മോഡലിന്റെ പേരില്‍ പി.സി.ബിയെ ചോദ്യം ചെയ്തു പാക് താരം മുഹമ്മദ് ഹഫീസ് രംഗത്തുവന്നിട്ടുണ്ട്. “വളരെ സങ്കടമുണ്ട്, അദ്ദേഹത്തെപ്പോലെ മറ്റ് […]
ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ ജയം; പോയിന്റ് ടേബിളിൽ ഒന്നാമത്
സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ ജയം. 8 വിക്കറ്റിനാണ് ഡൽഹി വിജയിച്ചത്. സൺറൈസേഴ്സ് മുന്നോട്ടുവച്ച 135 റൺസ് വിജയലക്ഷ്യം 17.5 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഡൽഹി മറികടക്കുകയായിരുന്നു. 47 റൺസെടുത്ത ശ്രേയാസ് അയ്യരാണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. ശിഖർ ധവാൻ 42 റൺസെടുത്തു. ഋഷഭ് പന്തും (35) ഡൽഹിക്കായി തിളങ്ങി. ജയത്തോടെ 14 പോയിൻ്റുമായി ഡൽഹി ക്യാപിറ്റൽസ് പോയിൻ്റ് ടേബിളിൽ ഒന്നാമതെത്തി. (delhi capitals won sunrisers) പൃഥ്വി ഷായെ തുടക്കത്തിൽ തന്നെ […]
ഗ്രൗണ്ടിൽ തിരിച്ചെത്തിയതിന് പിന്നാലെ ഗ്ലെൻ മാക്സ്വെല്ലിന് വീണ്ടും പരുക്ക്
ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്ക് മുന്നോടിയായുള്ള തിരിച്ചുവരവ് മത്സരത്തിനിടെ ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെല്ലിന് വീണ്ടും പരുക്ക്. ഓസ്ട്രേലിയയുടെ ആഭ്യന്തര ടൂർണമെന്റിൽ വിക്ടോറിയക്കായി കളിക്കുന്നതിനിടെയാണ് മാക്സ്വെല്ലിന് പരുക്കേറ്റത്. കൈത്തണ്ടക്ക് പരുക്കേറ്റ താരം ഗ്രൗണ്ടിൽ നിന്നും മടങ്ങി. സ്ലിപ്പിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് മാക്സ്വെല്ലിന് പരുക്കേറ്റത്. വിക്ടോറിയയുടെ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ചെങ്കിലും മാക്സ്വെൽ ഇതുവരെ ബാറ്റിങ്ങിനായി ഇറങ്ങിയിട്ടില്ല. പരിശോധനയിൽ ഒടിവില്ലെന്ന് കണ്ടെത്തിയെങ്കിലും രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യാനാകുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും ക്രിക്കറ്റ് വിക്ടോറിയ വക്താവ് അറിയിച്ചു. ഒരിടവേള കഴിഞ്ഞ് ഗ്രൗണ്ടിൽ […]