പത്തനംതിട്ട വടശേരിക്കര അരീക്കകാവില്‍ സ്കൂളില്‍ പോകാന്‍ ബസ് കാത്തുനിന്ന നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ തെരുവുനായ കടിച്ചു. ഇന്ന് രാവിലെ ബസ് സ്റ്റോപ്പില്‍ അമ്മയോടൊപ്പം നിന്ന് ഇഷാന് എന്ന കുട്ടിയെയാണ് തെരുവുനായ കടിച്ചത്. കുട്ടിയുടെ കയ്യിലും തോള് ഭാഗത്തുമാണ് കടിയേറ്റത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കൊണ്ടുവന്ന കുട്ടിയെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Related News
പാലക്കാട് ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
പാലക്കാട് ഉള്‍വനത്തില്‍ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍. മൂന്ന് മാവോയിസ്റ്റുകള്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു.പാലക്കാട് മഞ്ചക്കെട്ടിയിലാണ് തണ്ടര്‍ ബോള്‍ട്ടും മാവോയിസ്റ്റുകളും ഏറ്റുമുട്ടിയത്. കൂടുതല്‍ തണ്ടര്‍ബോള്‍ട്ട് സംഘങ്ങളെ സ്ഥലത്ത് നിയോഗിക്കും.
കുമ്മനവും ചാഴികാടനും വീണയും പത്രിക സമര്‍പ്പിച്ചു
കോട്ടയം: കോട്ടയം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടനും തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനും പത്തനംതിട്ട മണ്ഡലത്തില ഇടത് മുന്നണി സ്ഥാനാര്‍ഥി വീണാ ജോര്‍ജും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയ്ക്കും കോട്ടയത്തെ യുഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒപ്പം എത്തിയാണ് ചാഴികാടന് വരണാധികാരി മുന്‍പാകെ പത്രിക സമര്‍പ്പിച്ചത്. ബിജെപി-ബിഡിജഐസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒപ്പം എത്തി കളക്ടര്‍ കെ.വാസുകിക്ക് കുമ്മനം പത്രിക സമര്‍പ്പിച്ചു. പത്തനംതിട്ടയിലെ ഇടതു മുന്നണി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഒപ്പം എത്തിയാണ് വീണാ […]
കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്കെതിരെ എസ്മ പ്രകാരം കേസെടുത്തു
ഇത്ര ഗൌരവകരമായ വിഷയം പിന്നിലയിരിക്കുന്ന എം. വിന്‍സെന്റ് എന്തിനാണ് ഉന്നയിച്ചതെന്ന് മന്ത്രികടകംപള്ളി ചോദിച്ചതിനെതുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി തിരുവനന്തപുരത്ത് കെ.എസ്.ആര്.ടി.സി ബസ് നടുറോഡില്‍ നിര്‍ത്തിയിട്ട് സമരം നടത്തിയ ജീവനക്കാര്‍ക്കെതിരെ എസ്മ പ്രകാരം കേസെടുത്തെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. കെ.എസ്.ആര്.ടി.സി സമരത്തിനെതിരെ ശക്തമായ ആരോപണങ്ങളാണ് പ്രതിപക്ഷം സഭയിലുന്നയിക്കുകയായിച്ചത്. ഗതാഗതമന്ത്രിയുടെ അസാന്നിധ്യത്തിലാണ് കടകംപള്ളി മറുപടി നല്‍കിയത്. എന്നാല്‍ ഇത്ര ഗൌരവകരമായ വിഷയം പിന്‍നിരയിരിക്കുന്ന എം. വിന്‍സെന്റ് എന്തിനാണ് ഉന്നയിച്ചതെന്ന് മന്ത്രി കടകംപള്ളി ചോദിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. അടിയന്തരപ്രമേയത്തിന് […]