പാലാ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തെച്ചൊല്ലി എല്‍.ഡി എഫില്‍ തര്‍ക്കം. സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍നിന്ന് എന്‍.സി.പി പിന്‍വാങ്ങി. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്നും ശിപാര്‍ശ ചെയ്യുക മാത്രമാണ് ചെയ്തെന്നും എന്‍.സി.പി നേതാവ് മാണി സി കാപ്പന് പറഞ്ഞു. സ്ഥാനാര്‍ഥിയെ എല്‍.ഡി.എഫ് തീരുമാനിക്കുമെന്നും മാണി സി കാപ്പന് വ്യക്തമാക്കി.
ഇന്നലെ പാലായില്‍ ചേര്‍ന്ന എന്‍.സി.പി പാര്‍ലമെന്ററി പാര്‍ട്ടി നേതൃയോഗത്തിലാണ് ഉപതെരഞ്ഞെടുപ്പില്‍ മാണി സി കാപ്പനെ മത്സരിപ്പിക്കാന്‍ ധാരണയായത്. കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് പാലായില്‍ ഉപതെരഞ്ഞെടുപ്പ് അനിവാര്യമായ സാഹചര്യത്തിലാണ് എന്‍.സി.പി ഒരുമുഴം മുന്നേ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.
വിജയിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തുമ്പോഴും കൂടിയാലോചനകൾ ഇല്ലാതെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് ശരിയല്ലെന്നാണ് ജില്ലയിലെ എൽ.ഡി.എഫ് നേതാക്കൾക്കിടയില്‍ അഭിപ്രായമുയര്‍ന്നിരുന്നു.