സ്ഥിരം ഡ്രൈവർമാർക്ക് ശമ്പളം നൽകിയിട്ടും എംപാനൽ ഡ്രൈവർമാർക്ക് ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് കെ.എസ്.ആര്.ടി.സിയില്‍ പ്രതിസന്ധി. എംപാനല്‍ ഡ്രൈവര്‍മാര്‍ പലരും ഡ്യൂട്ടിക്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് ദീര്‍ഘദൂര സർവീസുകളടക്കം മുടങ്ങുന്ന സാഹചര്യമാണുള്ളത്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഇന്നലെ ഏഴ് സർവീസുകൾ മുടങ്ങി.
Related News
ദിലീപിന്റെ അഭിഭാഷകന് കോവിഡ്; നടിയെ ആക്രമിച്ച കേസിന്റെ വിസ്താരം പ്രതിസന്ധിയില്‍
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസിന്റെ സാക്ഷി വിസ്താരം വീണ്ടും പ്രതിസന്ധിയില്‍. എട്ടാം പ്രതി നടന് ദിലീപിന്റെ അഭിഭാഷകന് കോവിഡ് ബാധിച്ചതാണു കാരണം. ബുധനാഴ്ച വിസ്തരിക്കാന്‍ നിശ്ചയിച്ച സാക്ഷികളോടു മറ്റൊരു ദിവസം ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. ദിലീപിന്റെ ഭാര്യ കാവ്യ മാധവനെയാണു വ്യാഴാഴ്ച വിസ്തരിക്കേണ്ടത്. അഭിഭാഷകനു കോവിഡ് ബാധിച്ചതോടെ വിസ്താരം രണ്ടാഴ്ചത്തേക്കു മാറ്റിവയ്ക്കാന്‍ പ്രതിഭാഗം നല്കിയ അപേക്ഷ നാളെ പരിഗണിക്കും. അതേസമയം കേസിൽ വിചാരണ പൂർത്തിയാക്കാന്‍ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതി സുപ്രീം കോടതിയെ സമീപിച്ചു. […]
‘നികുതി കൃത്യമായി അടച്ചു’; പൃഥ്വിരാജ് പ്രൊഡക്ഷൻസിന് കേന്ദ്രസർക്കാർ അംഗീകാരം
നടൻ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനി പൃഥ്വിരാജ് പ്രൊഡക്ഷൻസിന് കേന്ദ്രസർക്കാരിന്റെ അംഗീകാരം. 2022-23 സാമ്പത്തിക വർഷത്തിലെ നികുതി കൃത്യമായി അടച്ചതിനാണ് കേന്ദ്രസർക്കാർ അംഗീകാരം നൽകിയത്. സർട്ടിഫിക്കറ്റ് പൃഥ്വിരാജ് പ്രൊഡക്ഷൻ കമ്പനിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്. നിർമ്മാതാവും പൃഥ്വിരാജിന്റെ പങ്കാളിയുമായ സുപ്രിയ മേനോനും സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘വിലായത്ത് ബുദ്ധ’, എമ്പുരാൻ തുടങ്ങിയ സിനിമകളുടെ തിരക്കിലായിരുന്ന പൃഥ്വിരാജ് ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തെ തുടർന്ന് ഇപ്പോൾ വിശ്രമത്തിലാണ്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് […]
ഇന്ത്യയിൽ 5ജി ഈ വർഷമുണ്ടാകില്ല, 4ജി അഞ്ചുവർഷം കൂടി തുടരും
“ഇന്ത്യയിൽ 5ജി സംവിധാനം നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങൾ എങ്ങുമെത്തിയിട്ടില്ല. ലോകത്തെ മറ്റുപല രാജ്യങ്ങുമായി താരതമ്യം ചെയ്യുമ്പോൾ മന്ദഗതിയിലുള്ള തുടക്കഘട്ടം പോലും നമ്മൾ പിന്നിട്ടിട്ടില്ല.” രാജ്യത്തെ മൊബൈൽ ഫോൺ – ഇന്റർനെറ്റ് ഉപയോക്താക്കളുടെ 5ജിക്കായുള്ള കാത്തിരിപ്പ് ഇനിയും നീളും. 2021 മധ്യത്തോടെ നടപ്പാക്കുമെന്ന് കരുതിയിരുന്ന 5ജി സാങ്കേതികവിദ്യ ഭാഗികമായെങ്കിലും നടപ്പാകണമെങ്കിൽ അടുത്തവർഷം വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് കേന്ദ്രസർക്കാർ ഇപ്പോൾ നൽകുന്ന സൂചന. വിവിധ ലോകരാജ്യങ്ങൾ ഇതിനകം വാണിജ്യാടിസ്ഥാനത്തിൽ നടപ്പാക്കിയ 5ജിയുടെ ഇന്ത്യയിലേക്കുള്ള വരവ് വൈകുന്നതിന്റെ കാരണം ഒരുക്കങ്ങളിലെ മന്ദഗതിയാണെന്ന് ടെലികോം […]