കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ഒരു പ്രമുഖൻ പാർട്ടിയിൽ ചേരുമെന്ന് ബിജെപി. ഡല്‍ഹിയിലെ ബിജെപി ദേശീയ ആസ്ഥാനത്ത് വച്ചാകും ഇയാള്‍ പാര്‍ട്ടി അംഗത്വം സ്വീകരിക്കുകയെന്നും അവകാശവാദം. ട്വിറ്ററിലൂടെയാണ് ബിജെപി ഇക്കാര്യം അറിയിച്ചത്. എന്നാൽ ഈ പ്രമുഖൻ ആരാണെന്നതിനെക്കുറിച്ച് യാതൊന്നും വ്യക്തമാക്കിയിട്ടില്ല.
Related News
ഹൈദർപോറ ഏറ്റുമുട്ടൽ: അമീർ മാഗ്രിയുടെ മൃതദേഹം പുറത്തെടുക്കണമെന്ന് സുപ്രീം കോടതിയിൽ ഹർജി
ഹൈദർപോറ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട അമീർ മാഗ്രിയുടെ മൃതദേഹം പുറത്തെടുക്കുന്നത് തടഞ്ഞ ജമ്മു കശ്മീർ ഹൈക്കോടതി ഉത്തരവിനെതിരെ പിതാവ് സുപ്രീം കോടതിയിൽ. മുഹമ്മദ് ലത്തീഫ് മാഗ്രി സമർപ്പിച്ച ഹർജി ജൂൺ 27ന് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. കഴിഞ്ഞ വർഷം ശ്രീനഗറിൽ നടന്ന വിവാദ ഏറ്റുമുട്ടലിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. ജീവിതത്തിലുടനീളം സൈന്യത്തെ പിന്തുണച്ചിരുന്നവരാണ് ആമിർ മാഗ്രിയുടെ കുടുംബം. മൃതദേഹം പുറത്തെടുക്കുന്നത് അന്ത്യകർമങ്ങൾ നടത്താൻ വേണ്ടിയാണെന്നും മരണാനന്തരം അന്തസ്സോടെയുള്ള സംസ്കാരത്തിനുള്ള അവകാശം ഭരണഘടനയുടെ അനുഛേദം 21 വാഗ്ദാനം ചെയ്യുന്നുവെന്നും അവധിക്കാല […]
ഹേമന്ത് സോറന് സര്‍ക്കാര്‍ ഇന്ന് വിശ്വാസ വോട്ട് തേടും; പ്രത്യേക വിമാനത്തില്‍ യുപിഎ എംഎല്‍എമാരെ എത്തിച്ചു
ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന് സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ വിശ്വാസ വോട്ട് തേടും. ഇതിനായി നിയമസഭയുടെ ഒരു ദിവസത്തെ പ്രത്യേക സമ്മേളനം ഇന്ന് ചേരും. ഹേമന്ത് സോറനെതിരായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അയോഗ്യതക്ക് പിന്നാലെ ബിജെപി ഓപ്പറേഷന് താമര നീക്കങ്ങള്‍ സജീവമാക്കുന്ന പശ്ചാത്തലത്തിലാണ് വിശ്വാസ വോട്ട് തേടുന്നത്. മുഖ്യമന്ത്രി ഹേമന്ത് സോറനെതിരായ തെരഞ്ഞെടുപ്പ് അയോഗ്യതാ കേസില്‍ ഗവര്‍ണ്ണറുടെ തീരുമാനം അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലാണ് യുപിഎ സഖ്യ സര്‍ക്കാരിന്റെ അപ്രതീക്ഷിതനീക്കം. ഗവര്‍ണര്‍ തീരുമാനം വൈകിക്കുന്നത് സര്‍ക്കാരിനെ മറിച്ചിടാന്‍ ബിജെപിക്ക് അവസരം ഒരുക്കാനാണെന്ന […]
അരുണാചലിലെ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണമായത് സാങ്കേതിക പിഴവെന്ന് പ്രാഥമിക നിഗമനം
അരുണാചല്‍ പ്രദേശില്‍ മലയാളി ഉള്‍പ്പെടെ നാല് സൈനികരുടെ ജീവന് നഷ്ടമായ ഹെലികോപ്റ്റര്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ എഎല്‍എച്ച് ഹെലികോപ്റ്ററുകളുടെ പ്രവര്‍ത്തനം സൈന്യം നിര്‍ത്തി വച്ചു. അപകട കാരണം ഹെലികോപ്റ്ററിന്റെ സാങ്കേതിക തരരാറാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കാലാവസ്ഥ അനുയോജ്യമായിരുന്നു. പൈലറ്റുമാര്‍ക്ക് അനുഭവ പരിചയവുമുണ്ടായിരുന്നു. ഹെലികോപ്റ്ററിനു കാലപ്പഴക്കം ഇല്ല. തകരും മുന്‍പ് പൈലറ്റ് അപായ സന്ദേശം അയച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം ആഭ്യന്തര അന്വേഷണത്തില്‍ പരിശോധിക്കുമെന്നാണ് വിവരം. സാങ്കേതിക പരിശോധനകള്‍ക്കാണ് എഎല്‍എച്ച് ഹെലികോപ്റ്ററുകളുടെ പ്രവര്‍ത്തനം സൈന്യംതാല്‍ക്കാലികമായി നിര്‍ത്തി വച്ചത്. 300 ഓളം ഹെലികോപ്റ്ററുകളുടെ പ്രവര്‍ത്തനമാണ് നിര്‍ത്തി […]