സംസ്ഥാനത്ത് ഒക്ടോബര്‍ 17 മുതല്‍ 21 വരെ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടി മിന്നലിനും സാധ്യത. ഒക്ടോബര്‍ 20 ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഒക്ടോബര്‍ 18 ഓടെ വടക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളില്‍ ചക്രവാതചുഴി രൂപപ്പെട്ടേക്കും. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു ഒക്ടോബര്‍ 20 ഓടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിചേര്‍ന്ന് ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും ഇതിന്റെ ഫലമായാണ് വ്യാപക മഴ പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Related News
മരട് ഫ്ലാറ്റ് നിര്‍മാതാക്കളുടെ സ്വത്തുവകകള്‍ സുപ്രീംകോടതി കണ്ടുകെട്ടി; നഷ്ടപരിഹാരം നിശ്ചയിക്കാന്‍ സമിതി രൂപീകരിച്ചു
മരട് ഫ്ലാറ്റ് നിര്‍മാതാക്കളുടെ സ്വത്തുവകകള്‍ സുപ്രീംകോടതി കണ്ടുകെട്ടി. ഉടമകളുടെ അക്കൗണ്ടുകളും സുപ്രീംകോടതി മരവിപ്പിച്ചു. ഇന്നലെ പരിഗണിച്ച കേസിന്റെ വിധിപ്പകര്‍പ്പിലാണ് ഇക്കാര്യങ്ങള്‍ സുപ്രീംകോടതി വ്യക്തമാക്കിയത്. നഷ്ടപരിഹാരം നിശ്ചയിക്കുന്നതിന് ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ സമിതിയേയും കോടതി നിയോഗിച്ചു. ഹൈക്കോടതി ജഡ്ജ് കെ ബാലകൃഷ്ണന് നായരാണ് സമിതി അദ്ധ്യക്ഷന്‍. ഫ്ളാറ്റുകൾ ഒഴിപ്പിക്കുന്നതിന് സർക്കാർ തയ്യാറാക്കിയ കർമ്മ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു. ഫ്ലാറ്റുകളുടെ ഉടമകൾക്ക് താൽക്കാലിക നഷ്ടപരിഹാരമായി 25 ലക്ഷം രൂപ വീതം 4 ആഴ്ചയ്ക്കകം നൽകാൻ സംസ്ഥാന […]
നാദാപുരത്തെ അഞ്ചാം പനി പ്രതിരോധം; മതസംഘടനകളുടെ പിന്തുണ തേടി പഞ്ചായത്തും ആരോഗ്യ വകുപ്പും
കോഴിക്കോട് നാദാപുരത്ത് അഞ്ചാംപനി പ്രതിരോധത്തിനായി മതസംഘടനകളുടെ പിന്തുണ തേടി പഞ്ചായത്തും ആരോഗ്യ വകുപ്പും. കുട്ടികൾക്ക് വാക്സീൻ നൽകാൻ മാതാപിതാക്കൾ വിസമ്മതിക്കുന്ന സാഹചര്യത്തിലാണ് നടപടി. നാദാപുരം പഞ്ചായത്തിൽ 26 കുട്ടികൾക്കാണ് നിലവിൽ അഞ്ചാംപനി സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു വയസിനുള്ളിൽ എടുക്കേണ്ട പ്രതിരോധ കുത്തി വെപ്പ് സ്വീകരിക്കാത്തവരാണ് രോഗബാധിതരായത്. വാക്സീൻ സ്വീകരിക്കാത്ത 355 കുട്ടികളെ ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു. ഇവർക്കായി ക്യാമ്പുകൾ തുടങ്ങിയിട്ടും ഫലപ്രദമായ വാക്സിനേഷൻ നടന്നില്ല. വീടുകളിലെത്തി നൽകാൻ ശ്രമിച്ചിട്ടും വിരലിലെണ്ണാവുന്ന കുട്ടികൾക്ക് മാത്രമാണ് വാക്സിൻ നൽകാൻ കഴിഞ്ഞത്. ഇതോടെയാണ് […]
കെപിസിസി സംഘടനാ തെരഞ്ഞെടുപ്പ് ഇന്ന്; പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരമുണ്ടാകില്ല
കെപിസിസി സംഘടനാ തെരഞ്ഞെടുപ്പ് ഇന്ന്. പുതുതായി തെരെഞ്ഞെടുക്കപ്പെട്ട കെപിസിസി അംഗങ്ങൾ പങ്കെടുക്കുന്ന ആദ്യ ജനറൽ ബോഡി യോഗം ഇന്നു ചേരും.282 ബ്ലോക്ക് പ്രതിനിധികളും മുതിർന്ന നേതാക്കളും പാർലിമെന്ററി പാർട്ടി പ്രതിനിധികളും അടക്കം 315 അംഗങ്ങൾ ആണുള്ളത്. കെപിസിസി അധ്യക്ഷനെ തെരെഞ്ഞെടുക്കണം എന്ന് എ ഐ സി സിയോട് ആവശ്യപെടുന്ന ഒറ്റ വരി പ്രമേയം യോഗം പാസാക്കും. മത്സരം ഇല്ലാതെ കെ സുധാകരൻ അധ്യക്ഷൻ ആയി തുടരും. അംഗത്വ പട്ടികയിലും അധ്യക്ഷന്റെ കാര്യത്തിലും എ ഐ ഗ്രൂപ്പുകളും കെ […]