മികച്ച സ്റ്റേഡിയവും മികച്ച കാണികളുമാണ് കേരളത്തിലേതെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. തനിക്കും നല്ല ഓർമ്മകൾ മാത്രമാണ് കേരളത്തെ കുറിച്ചുള്ളത്. സംസ്ഥാന സർക്കാരിന്റെ സർക്കാരിന്റെ ലഹരി വിമുക്ത ക്യാമ്പയിനിലും അദ്ദേഹം പങ്കെടുത്തു. ക്യാമ്പയിൻ ലോഗോ അദ്ദേഹം പ്രകാശനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി ശിവൻകുട്ടി, എം ബി രാജേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. (ind vs sa 1st t20 ganguly reached in trivandrum)
താൻ ആദ്യമായി ക്യാപ്റ്റൻ ആയത് കേരളത്തിലെ മത്സരത്തിലായിരുന്നു. സഞ്ജു സാംസണ് മികച്ച താരം. ഇന്ത്യൻ ടീമിന്റെ പദ്ധതികളിൽ ഉണ്ട്. സഞ്ജു ഇപ്പോൾ വൺ ഡേ ടീമിന്റെ ഭാഗമാണ് എന്നും ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 കാണാന്‍ കേരളത്തിലെത്തിയ സൗരവ് ഗാംഗുലി പറഞ്ഞു.
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലും സഞ്ജു ഉണ്ടാകുമെന്ന സൂചന നൽകി സൗരവ് ഗാംഗുലി. രോഹൻ കുന്നുമ്മൽ, ബേസിൽ തമ്പി എന്നിവരെയും പേരെടുത്തു പ്രശംസിച്ചു ബിസിസിഐ അധ്യക്ഷന്‍. കേരളത്തിലേക്ക് റൊട്ടേഷൻ പോളിസി അനുസരിച്ച് കൂടുതൽ മത്സരങ്ങൾ എത്തുമെന്നും സൗരവ് ഗാംഗുലി വ്യക്തമാക്കി.