Kerala

നിലമ്പൂര്‍ നഞ്ചന്‍കോട് റെയില്‍പാത സര്‍ക്കാര്‍ അട്ടിമറിച്ചു; ആരോപണവുമായി കോണ്‍ഗ്രസ്

നിലമ്പൂര്‍ നഞ്ചന്‍കോട് റെയില്‍പാത സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ്. കര്‍ണാടക സര്‍ക്കാരും, റയില്‍വേ മന്ത്രാലയവും അനുകൂല നിലപാടുകള്‍ സ്വീകരിച്ചെങ്കിലും കേരളം പദ്ധതി അവഗണിച്ചെന്നാണ് ആരോപണം.

തലശേരി-മൈസൂര്‍ പാതക്കായാണ് നിലമ്പൂര്‍-നഞ്ചന്‍കോട് പാത ഉപേക്ഷിച്ചതെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. കര്‍ണാടക നല്‍കിയ കത്തിന്റെ പകര്‍പ്പ് കേരളം പദ്ധതി അട്ടിമറിച്ചതിന് തെളിവാണെന്നും, നിലംബൂര്‍ – നഞ്ചന്‍കോട് റെയില്‍ പാത പദ്ധതി ഉപേക്ഷിച്ചാല്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലമ്പൂര്‍ – നഞ്ചന്‍കോട് പാതക്കായി 2017 ല്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രതിനിധി സംഘം അന്നത്തെ കര്‍ണാടക മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തുടര്‍ന്ന് 2017ല്‍ തന്നെ വനമേഖലയിലൂടെ തുരങ്ക പാതയാണെങ്കില്‍ സമ്മതമറിയിച്ച് കര്‍ണാടക കേരള സര്‍ക്കാരിന് കത്ത് നല്‍കി. പിന്നീട് സംസ്ഥാനസര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിച്ചില്ലെന്നാണ് ആരോപണം.