Kerala

ടി.പി വധക്കേസിലെ പ്രതികൾ പരോളിൽ കഴിയവേ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്; മുഖ്യമന്ത്രി

ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ പരോളിൽ കഴിയവേ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ. കെ.കെ. രമയുടെ ചോദ്യത്തിന് നിയമസഭയിൽ രേഖമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യത്തെപ്പറ്റി പറയുന്നത്. ടി.പി കേസ് പ്രതികളായ സുനിൽകുമാർ, മനോജ്കുമാർ എന്നിവരാണ് പരോളിൽ കഴിയവേ ക്രിമിനൽ കേസിൽ പ്രതികളായത്. 

ഒരു കലണ്ടർ വർഷത്തിൽ 60 ദിവസത്തെ സാധാരണ അവധിക്കും 45 ദിവസത്തെ അടിയന്തര അവധിക്കും പ്രതികൾക്ക് അർഹതയുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ 2016 മുതൽ പ്രതികൾക്ക് അനുവദിച്ച പരോളിന്റെ കണക്ക് ഇപ്രകാരമാണ്.

കുഞ്ഞനന്തൻ – 255 ദിവസം (11-6-20 ൽ മരണപ്പെട്ടു)

കെ.സി. രാമചന്ദ്രൻ – 280 ദിവസം

ടി.കെ. രജീഷ് – 175 ദിവസം

മനോജൻ-257 ദിവസം

സിജിത്ത് -270 ദിവസം

മുഹമ്മദ് ഷാഫി – 105 ദിവസം

ഷിനോജ് – 155 ദിവസം

കൊടി സുനി – 60 ദിവസം

മനോജ് കുമാർ – 180 ദിവസം

അനൂപ് – 175 ദിവസം

റഫീഖ് – 189 ദിവസം