തിരുവനന്തപുരം പൂജപ്പുരയിലെ സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍ ഭിന്നശേഷി വിഷയത്തിലുള്ള ഗവേഷണത്തിന് ധനസഹായം ലഭിക്കുന്നതിന് കോളജ് അധ്യാപകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സ്വകാര്യ സ്വാശ്രയ കോളജുകളിലെ പിജി/ ബി.ടെക്/ ഡിപ്ലോമ വിദ്യാര്‍ഥികള്‍ക്ക് ഇതേ വിഷയത്തില്‍ പ്രോജെക്റ്റ് ചെയ്യുന്നതിനും സഹായം ലഭിക്കും. മേലധികാരി സാക്ഷ്യപ്പെടുത്തിയ അപേക്ഷകള്‍ ആഗസ്റ്റ് 31 വരെ സമര്‍പ്പിക്കാം. വിരങ്ങള്‍ക്ക് www.ceds.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0471 234 5627, 8289827857
Related News
എസ്.എസ്.എല്‍.സി എഴുതാന്‍ അനുമതി നിഷേധിച്ച വിദ്യാര്‍ഥിക്ക് പരീക്ഷ എഴുതാം
നൂറ് ശതമാനം വിജയം ഉറപ്പാക്കാന്‍ സ്കൂള്‍ അധികൃതര്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുമതി നിഷേധിച്ച ഇടപ്പള്ളി നോര്‍ത്ത് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിക്ക് പരീക്ഷ എഴുതാന്‍ ഡിപിഐ അനുമതി നല്കി. ഇന്ന് നടന്ന ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷയില്‍ വിദ്യാര്‍ഥി പങ്കെടുത്തു. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ പരീക്ഷ എഴുതുന്നില്ലെന്ന് നിര്‍ബന്ധിച്ച് എഴുതി വാങ്ങിയ വാര്‍ത്ത മീഡിയവണാണ് ഇന്നലെ പുറത്തുകൊണ്ടുവന്നത്.
നാടണയാനൊരുങ്ങി പ്രവാസികള്‍
ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്കാണ് ആദ്യ വിമാനം, അബൂദബിയില്‍ നിന്ന് കൊച്ചിയിലേക്കും നാളെ സര്‍വീസുണ്ട്, യാത്രക്കാരുടെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ് കോവിഡ് മൂലം ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികൾ നാളെ മുതൽ തിരിച്ചെത്തി തുടങ്ങും. ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്കാണ് ആദ്യ വിമാനം. അബൂദബിയില്‍ നിന്ന് കൊച്ചിയിലേക്കും നാളെ സര്‍വീസുണ്ട്. യാത്രക്കാരുടെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. സൗദി, ഖത്തർ എന്നിവിടങ്ങളിൽ നിന്നുളള സർവീസുകൾ നാളെ ഉണ്ടാകില്ല. റാപിഡ് ടെസ്റ്റ് നടത്തിയാകും യാത്രക്കാരെ വിമാനത്തിൽ കയറ്റുക. യു.എ.ഇയിൽ നിന്നും നാളെ രണ്ട് വിമാനങ്ങളിൽ പുറപ്പെടുന്നവരുടെ […]
എറണാകുളത്ത് നാശം വിതച്ച് കനത്ത മഴ; വീടുകള്‍ വെള്ളത്തിനടിയില്‍, 800ലധികം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പില്‍
എറണാകുളത്ത് ഇന്നലെ പെയ്ത ശക്തമായ മഴ ഏറ്റവും കൂടുതല്‍ ബാധിച്ചത് തീരദേശ മേഖലകളിലാണ്. ചെല്ലാനം, ഫോര്‍ട്ട് കൊച്ചി, വൈപ്പിന്‍ പ്രദേശങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറി. കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മ്മിക്കാത്തതാണ് വീടുകളിലേക്ക് വെള്ളം കയറാന്‍ കാരണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ചെല്ലാനം, ഫോര്‍ട്ട്കൊച്ചി, വൈപ്പിന്‍ തുടങ്ങിയ തീരങ്ങളിലാണ് ഇന്നലെ കടല്‍ക്ഷോഭം രൂക്ഷമായത്. 800ലധികം ആളുകളാണ് നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് വൈപ്പിന്‍ മേഖലയിലെ ഞാറക്കല്‍, നായരമ്പലം, എടവനക്കാട് പ്രദേശങ്ങളിലെ ആളുകള്‍ ആണ് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. താഴ്ന്ന […]