നേരത്തെ തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പൂരം പരമ്പരാഗത ആചാരങ്ങളോട് കൂടി തന്നെ നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. പടക്കങ്ങളുടെ തീവ്രതയിലും പൊട്ടിക്കുന്ന സമയത്തിലും ഇളവനുവദിച്ച കോടതി ഏതൊക്കെ പടക്കങ്ങള്‍ ഉപയോഗിക്കാമെന്നത് സംബന്ധിച്ച് ബന്ധപ്പെട്ട കേന്ദ്ര ഏജന്‍സിയുടെ മുന്‍കൂര്‍ അനുമതി വാങ്ങാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ അനുമതിക്കായി ഇരു ദേവസ്വങ്ങളും ശിവകാശിയിലെ എക്സ്പ്ളോസീവ് ഡെപ്യൂട്ടി കണ്‍ട്രോളറെ സമീപിച്ചപ്പോള്‍ അനുമതി നിഷേധിക്കപ്പെട്ടു. തുടര്‍ന്ന് ചീഫ് കണ്‍ട്രോളറെ സമീപിച്ചെങ്കിലും ഡെപ്യൂട്ടി കണ്‍ട്രോളറുടെ നിലപാട് ചീഫ് കണ്ട്രോളര് ശരിവെക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഇരു ദേവസ്വങ്ങളും ഇന്ന് സുപ്രീം കോടതിയില്‍ ഹരജി നല്‍കും.