കാസർഗോഡ് മഞ്ചേശ്വരത്ത് വൻ സ്പിരിറ്റ് വേട്ട. കാറിൽ കടത്തുകയായിരുന്ന 1000 ലിറ്റർ സ്പിരിറ്റ് പൊലീസ് പിടികൂടി. സംഭവത്തിൽ കുഞ്ചത്തൂർ സ്വദേശി രവി കിരണിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു പ്രതി ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്. രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കർണാടക അതിർത്തിയിൽ നിന്ന് സ്പിരിറ്റ് പിടികൂടിയത്.
Related News
വോട്ടെണ്ണല്‍ നീളും; തെരഞ്ഞെടുപ്പ് ഫലം വൈകിയേക്കും
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വൈകാൻ സാധ്യത. മൂന്നരലക്ഷത്തോളം തപാൽ വോട്ടുകൾ എണ്ണാനുള്ളത് കൊണ്ടാണ് ഫലപ്രഖ്യാപനം പതിവിലും വൈകാനിടയുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ റിസൾട്ട് നൽകിയിരുന്ന ട്രെൻഡ് കേരള ഇടയ്ക്കു നിലച്ചുപോകുന്നത് കൊണ്ട് ‘എൻകോർ’ കൗണ്ടിങ് മാനേജ്മെന്റ് സിസ്റ്റമാണ് ഇത്തവണ ഉപയോഗിക്കുന്നത്. കഴിഞ്ഞവർഷം ബിഹാർ തെരഞ്ഞെടുപ്പ് ഫലമറിയാനും എൻകോറാണ് ഉപയോഗിച്ചിരുന്നത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽനിന്ന് എൻകോറിലേക്ക് വിവരങ്ങൾ അപ്ലോഡ് ചെയ്യും. ഇതിലൂടെ മാധ്യമങ്ങൾക്ക് തെരഞ്ഞെടുപ്പ് ഫലം നൽകാനാണ് കമ്മീഷൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, എൻകോർ വഴി വിവരങ്ങൾ ലഭ്യമാകുന്നതും കുറച്ച് വൈകാനാണ് […]
സ്മാർട്ട് മീറ്റർ ഗുണമോ ദോഷമോ? അറിഞ്ഞിരിക്കാം കാര്യങ്ങൾ
നമ്മുടെയൊക്കെ നിത്യ ജീവിതത്തിൽ വായു വെള്ളം എന്നത് പോലെ പ്രധാനമാണ് വൈദ്യുതിയും. വൈദ്യുതിയുടെ ഉപയോഗം, മീറ്റർ റീഡിങ്ങിലെ പ്രശ്നങ്ങൾ എന്നിവയൊക്കെ എപ്പോഴും ചർച്ചയാവുന്ന വിഷയം ആണ്. മറ്റൊന്നുമല്ല, വൈദ്യുതി മേഖലയിലെ പുതിയ മാറ്റങ്ങളെ കുറിച്ചാണ് പറഞ്ഞുവരുന്നത്. മൊബൈല്‍, ഡി.ടി.എച്ച്. റീചാര്‍ജുകള്‍ക്കു സമാനമായി വൈദ്യുതി മേഖലയിലും പ്രീപെയിഡ് സംവിധാനം നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.അതിന്റെ പേരാണ് സ്മാർട്ട് മീറ്റർ. പുതിയ സ്മാർട്ട് മീറ്റർ കൊണ്ട് വരുമ്പോൾ അതിൽ എന്തൊക്കെയാണ് ഗുണങ്ങൾ ദോഷങ്ങൾ എന്നിവ കൂടി പരിശോധിക്കാം.കാരണം സ്മാർട്ട് മീറ്ററിനെ കുറിച്ച് […]
തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച വയോധികയുടെ മാല മോഷണം പോയി
തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട വയോധികയുടെ മാല മോഷണം പോയി. അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട നഞ്ചി എന്ന വയോധികയുടെ മാലയാണ് മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ രാജേന്ദ്രൻ തൃശ്ശൂർ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. അട്ടപ്പാടിയിലെ അപ്പന്നൂർ താവളം സ്വദേശിയാണ് മരണപ്പെട്ട വയോധിക. രാവിലെ എട്ടുമണിക്ക് നഞ്ചി മരണപ്പെട്ടതിനെ തുടർന്ന് നോക്കുമ്പോഴാണ് ഐസിയുവിൽ കിടന്ന ഇവരുടെ മാല കാണാനില്ലെന്ന വിവരം മകൻ അറിയുന്നത്. തുടർന്നാണ് ഇദ്ദേഹം പൊലീസിൽ പരാതി നൽകിയത്.