ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ചെസ് ഒളിംപ്യാഡിന് ഇന്ന് തമിഴ്നാട്ടിലെ മഹാബലിപുരത്ത് തുടക്കമാകും. വൈകിട്ട് ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഒളിംപ്യാഡ് ഉദ്ഘാടനം ചെയ്യും. നാല് വേദികളിലായി നാളെ മുതലാണ് മത്സരങ്ങൾ നടക്കുക. ഓഗസ്റ്റ് 10 വരെയാണ് മത്സരങ്ങൾ. 187 രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും. സുരക്ഷയ്ക്കായി 22000 പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. ഒളിമ്പ്യാഡിന്റെ ദീപശിഖാപ്രയാണം ഇന്നലെ വൈകിട്ട് മത്സര വേദിയിലെത്തി.
Related News
കൂളായി പൊരിവെയിലത്ത് നില്ക്കാം; ട്രാഫിക് പൊലീസിന് ‘എസി’ ഹെല്‍മെറ്റ്
കടുത്തവേനലില്‍ നടുറോഡില്‍ നിന്ന് ഗതാഗതം നിയന്ത്രിക്കുന്ന ട്രാഫിക് പൊലീസിന് ആശ്വാസവുമായി ‘എസി’ ഹെല്‍മെറ്റ്. അഹമ്മദാബാദിലെ ആറ് ട്രാഫിക് പൊലീസുകാര്‍ക്ക് ചൂടിൽ നിന്നും രക്ഷ നേടാൻ പരീക്ഷണാടിസ്ഥാനത്തില്‍ എസി ഹെല്‍മെറ്റ് നൽകിയിരിക്കുകയാണ്. എട്ടുമണിക്കൂര്‍ നേരം ചാര്‍ജ് ചെയ്താല്‍ ഒരു ഷിഫ്റ്റ് ഡ്യൂട്ടി മുഴുവന്‍ ഹെല്‍മെറ്റ് ഉപയോഗിക്കാന്‍ കഴിയും. സാധാരണയായി ട്രാഫിക് പൊലീസുകാര്‍ ധരിക്കുന്ന ഹെല്‍മെറ്റിനെക്കാളും അര കിലോ ഭാരക്കൂടുതല്‍ ഈ ഹെല്‍മെറ്റിനുണ്ട്. തല തണുപ്പിക്കുന്നതിന് പുറമെ പൊടിയില്‍ നിന്നും അന്തരീക്ഷത്തിലെ മറ്റ് രാസവാതകങ്ങളില്‍ നിന്നും എസി ഹെല്‍മെറ്റ് സംരക്ഷണം […]
ബംഗാളിൽ വൻ തീപിടുത്തം; നൂറോളം കടകൾ കത്തിനശിച്ചു
പശ്ചിമ ബംഗാളിലെ ഹൗറയിൽ വൻ തീപിടുത്തം. ലഡ്ലോ ബസാറിലുണ്ടായ തീപിടുത്തത്തിൽ നൂറോളം കടകൾ കത്തിനശിച്ചു. ബുധനാഴ്ച അർദ്ധരാത്രിയോടെയായിരുന്നു അപകടം. 10 അഗ്നിശമനാ യൂണിറ്റുകളെത്തി 4 മണിക്കൂർ കൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തിൽ ആർക്കും പരുക്കില്ല. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല. പെരുന്നാളിനോടനുബന്ധിച്ച് സ്റ്റോക്ക് കൂടുതലായിരുന്നതിനാൽ നഷ്ടം ലക്ഷങ്ങൾ വരുമെന്നാണ് കണക്കുകൂട്ടൽ.
“ആരാധനാലയങ്ങൾക്കു മാത്രം കോവിഡ് ഭീഷണി”; വിമര്‍ശനവുമായി സുപ്രീംകോടതി
മഹാരാഷ്ട്രയിലെ മൂന്ന് ജൈന ക്ഷേത്രങ്ങളില്‍ ആരാധന നടത്താന്‍ അനുമതി തേടിയുള്ള ഹര്‍ജിയുടെ വാദത്തിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം കോവിഡ് നിയന്ത്രണങ്ങളില്‍ സാമ്പത്തിക താത്പര്യം ഉള്ള കാര്യങ്ങള്‍ക്ക് ഇളവ് അനുവദിക്കുകയും മതകാര്യങ്ങള്‍ക്കുള്ള വിലക്ക് തുടരുകയും ചെയ്യുന്നതിനെ വിമര്‍ശിച്ച് സുപ്രീം കോടതി. സാമ്പത്തിക കാര്യമാണെങ്കില്‍ റിസ്കെടുക്കാമെന്നും മതകാര്യമാണെങ്കില്‍ പറ്റില്ലെന്നുമാണ് സര്‍ക്കാരിന്റെ നിലപാടന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ വിമര്‍ശിച്ചു. മഹാരാഷ്ട്രയിലെ മൂന്ന് ജൈന ക്ഷേത്രങ്ങളില്‍ ആരാധന നടത്താന്‍ അനുമതി തേടിയുള്ള ഹര്‍ജിയുടെ വാദത്തിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം. സാമ്പത്തിക കാര്യം […]