ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്ബോള്‍ എല്‍ഡിഎഫ് 18 സീറ്റോ അതില്‍ കൂടുതല്‍ സീറ്റുകളോ നേടി 2004ല്‍ നേടിയ വിജയം ആവര്‍ത്തിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ന്യൂനപക്ഷ വോട്ടുകള്‍ ഇടത്പക്ഷത്തിന് ലഭിക്കുമെന്നും ഇതിലൂടെ വലിയ മുന്നേറ്റം സാധ്യമാകുമെന്നും കോടിയേരി പറഞ്ഞു. മതന്യൂനപക്ഷങ്ങളുടെ പിന്തുണയും എല്‍ഡിഎഫിനൊപ്പമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും കോടിയേരി പറഞ്ഞു. സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014 ല്‍ നടന്ന തിരഞ്ഞെടുപ്പിനേക്കാളും പോളിങ് ശതമാനം ഇത്തവണ കൂടുതലായിരുന്നു. ഇത് എല്‍ഡിഎഫിന് അനുകൂല ഘടകമാണെന്നും കോടിയേരി പറഞ്ഞു.
Related News
നേമത്ത് മത്സരിക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം തള്ളി ഉമ്മന്‍ചാണ്ടി; പുതുപ്പള്ളി ഇല്ലെങ്കില്‍ മത്സരിക്കാനില്ല
നേമത്ത് മത്സരിക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം തള്ളി ഉമ്മന്‍ചാണ്ടി. പുതുപ്പള്ളി വിടാന്‍ താത്പര്യമില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പുതുപ്പള്ളി ഇല്ലെങ്കില്‍ മത്സരിക്കാനില്ലെന്നാണ് തീരുമാനമെന്നും ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചു. രമേശ് ചെന്നിത്തലയോ കെ. മുരളീധരനോ നേമത്ത് മത്സരിക്കുന്നതില്‍ തനിക്ക് എതിര്‍പ്പ് ഇല്ലെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. കെ. ബാബു അടക്കം താന്‍ നിര്‍ദ്ദേശിച്ചവരെല്ലാം വിജയസാധ്യതയുള്ളവരാണെന്നാണ് ഉമ്മന്‍ചാണ്ടിയുടെ കടുംപിടുത്തം തനിക്ക് തിരിച്ചടി നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നേമത്തേക്ക് എത്തിക്കാന്‍ നോക്കുന്നത് എന്ന വിലയിരുത്തലിലാണ്. മാധ്യമങ്ങളില്‍ അടക്കം വാര്‍ത്ത വന്നതിന് പിന്നില്‍ ചില താത്പര്യങ്ങളുണ്ടെന്നാണ് ഉമ്മന്‍ചാണ്ടി […]
ഗവര്‍ണര്‍ക്ക് മാനസിക വിഭ്രാന്തി, തെറിവിളിച്ച് പാഞ്ഞടുത്തപ്പോഴും എസ്എഫ്ഐ സംയമനം പാലിച്ചു: പി എം ആര്‍ഷോ
കൊല്ലത്തെ എസ്എഫ്ഐ പ്രതിഷേധത്തിനെതിരെ ഗവര്‍ണര്‍ പറഞ്ഞ വാദങ്ങളെ തള്ളി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. ഗവര്‍ണറുടെ മാനസിക വിഭ്രാന്തിയാണ് കൊല്ലത്ത് കണ്ടതെന്നും ചാന്‍സലര്‍ക്കെതിരെ എസ്എഫ്ഐ ജനാധിപത്യപരമായാണ് സമരം ചെയ്തതെന്നും ആര്‍ഷോ മാധ്യമങ്ങളോട് പറഞ്ഞു. ജനാധിപത്യ സമരത്തെ അവഹേളിക്കുകയാണ് ഗവര്‍ണര്‍ ചെയ്തത്. കേരളത്തിലെ സര്‍വകലാശാലകളിലേക്ക് സംഘപരിവാറുകാരെ തിരുകിക്കയറ്റുന്നതിന്റെ റിക്രൂട്ടിംഗ് ഏജന്റാകാന്‍ ചാന്‍സലര്‍ ശ്രമിച്ചപ്പോഴാണ് തങ്ങള്‍ പ്രതിഷേധിച്ചതെന്ന് ആര്‍ഷോ പറയുന്നു. ഗവര്‍ണര്‍ തെറിവിളിച്ചുകൊണ്ട് പ്രവര്‍ത്തകര്‍ക്കുനേരെ പാഞ്ഞടുത്തപ്പോഴും എസ്എഫ്ഐക്കാര്‍ സംയമനം പാലിച്ചെന്നും ആര്‍ഷോ പറഞ്ഞു. സമാധാനപരമായി സമരം ചെയ്യാന്‍ […]
ഡൽഹി തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ നാളെ
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് ഫലം നാളെ അറിയാം. രാവിലെ ഒൻപത് മണിയോടെ ആദ്യ ഫലസൂചനകൾ വന്നു തുടങ്ങും. എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും ആം ആദ്മി പാർട്ടി അധികാരത്തിൽ എത്തുമെന്നാണ് പ്രവചിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അടക്കമുള്ള ബിജെപി നേതാക്കൾ 45 സീറ്റുകളിൽ അധികം നേടുമെന്ന് വോട്ടെടുപ്പിന് ശേഷവും ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. ശക്തമായ സുരക്ഷയാണ് സ്ട്രോങ്ങ് റൂമുകളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. എക്സിറ്റ് പോളുകളുടെ കണക്ക് അനുസരിച്ച് ആം ആദ്മി പാർട്ടിക്ക് […]