ആലപ്പുഴ ദേശീയപാതയില്‍ ബസും ട്രാവലറും കൂട്ടിയിടിച്ച് മൂന്ന് മരണം. 11 പേര്‍ക്ക് പരിക്കേറ്റു. ആലപ്പുഴ കണിച്ചുകുളങ്ങരയിലായിരുന്നു അപകടം. മരിച്ച മൂന്നു പേരും കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളാണ്. വിജയകുമാര്‍(38), വിനീഷ്(25) ,പ്രസന്ന(55) എന്നിവരാണ് മരിച്ചത്. വിനീഷിന്റെ വിവാഹ നിശ്ചയ ചടങ്ങ് കഴിഞ്ഞ് ട്രാവലറില്‍ മടങ്ങുകയായിരുന്നു ഇവര്‍. അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
Related News
പെരിയ ഇരട്ടക്കൊല കേസ്; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
പെരിയ ഇരട്ടക്കൊലക്കേസില്‍ അറസ്റ്റിലായ അഞ്ച് പ്രതികളെ ഇന്ന് എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കും. സിപിഐഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, ഏച്ചിലടക്കം സ്വദേശികളായ വിഷ്ണു സുര, ശാസ്ത മധു, റെജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവരെയാണ് കോടതിയിലെത്തിക്കുക. കൊലപാതകത്തിലെ ഗൂഡാലോചയില്‍ പ്രതികള്‍ക്ക് പങ്കുണ്ടെന്നതടക്കമുള്ള വിവരങ്ങള്‍ തെളിഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ സിബിഐ ഇവരെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയ ശേഷമായിരുന്നു ഇന്നലെ സിബിഐ സംഘം പ്രതികളെ അറസ്റ്റുചെയ്തത്. കൃപേഷിന്റെയും ശരത് ലാലിന്റെയും യാത്രാവിവരങ്ങള്‍ പ്രതികള്‍ക്ക് കൈമാറുക, ആയുധങ്ങള്‍ സമാഹരിച്ചു […]
തൃശൂരിൽ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
തൃശൂര്‍ വരവൂര്‍ തളിയില്‍ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. വിരുട്ടാണം കൈപ്രവീട്ടില് മനോജ്(44) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. തീകൊളുത്തിയ വിരുട്ടാണം സ്വദേശി ഗോകുലിനെ അറസ്റ്റ് ചെയ്തിരുന്നു. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് നവംബര്‍ 28നാണ് സംഭവം ഉണ്ടായത്.
ഉദ്ഘാടനത്തിനെത്തിയ പി.സി ജോര്‍ജ്ജിനെ കൂവി വരവേറ്റ് നാട്ടുകാര്‍
ചേന്നാട്ട് കവലയില്‍ നടന്ന ഈരാട്ടുപേട്ട വോളി ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിനെത്തിയ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്ജിനെ കൂവി വരവേറ്റ് സ്വന്തം നാട്ടുകാര്‍. ഉദ്ഘാടനത്തിനെത്തിയ പി.സി സംസാരിക്കാന്‍ മൈക്ക് കയ്യില്‍ എടുത്തപ്പോള്‍ മുതല്‍ കൂവലായിരുന്നു. നിറഞ്ഞ സദസില്‍ നിന്നും അതിനെക്കാള്‍ ഗംഭീരമായിട്ടായിരുന്നു കൂവല്‍. എന്നാല്‍ കൂവലൊന്നും പി.സിക്ക് പ്രശ്നമായില്ല. സദസിനോട് പി.സി രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു. ഇത് ഞാന്‍ ജനിച്ച് വളര്‍ന്ന കവലയാണ് നിന്നെ ഒന്നും പേടിച്ച് പോകുന്നവന് അല്ല ഞാന്‍, നീ കൂവിയാല്‍ ഞാനും കൂവും. നീ ചന്തയാണങ്കില്‍ […]