എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, എന്‍ ഡി എ സഖ്യകക്ഷി നേതാക്കളെ കൂടാതെ ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രതിനിധികളും പത്രികാ സമര്‍പ്പണത്തിനെത്തി. വരണാധികാരിയായ രാജ്യസഭാ സെക്രട്ടറി ജനറലിനാണ് പത്രിക നല്‍കിയത്. നാല് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. ബി.ജെ.പി യുടെ ദേശീയ നേത്യനിര ഒന്നടങ്ങം ചടങ്ങിന്റെ ഭാഗമായിരുന്നു.
നാമനിര്‍ദ്ധേശ പത്രിക സമര്‍പ്പിക്കാനെത്തിയ ദ്രൗപുദി മുര്‍മ്മു പാര്‍ലമെന്റ് മന്ദിരത്തിലെ ഗാന്ധി പ്രതിമയിലും ഡോ.ബി.ആര്. അംബേദ്ക്കറിന്റെ പ്രതിമയിലും പുഷ്പാര്‍ച്ചന നടത്തി. ഒഡിഷയില്‍ നിന്നുള്ള ഗോത്രവര്‍ഗനേതാവും ജാര്‍ഖണ്ഡ് മുന്‍ഗവര്‍ണറുമാണ് ദ്രൗപദി മുര്‍മു. ഡല്‍ഹിയില്‍ ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് യോഗമാണ് ദ്രൗപദി മുര്‍മുവിന്റെ പേരിന് അംഗീകാരം നല്‍കിയത്. രാജ്യത്ത് ഗവര്‍ണര്‍ പദവിയിലെത്തുന്ന ആദ്യ ആദിവാസി വനിതയാണ്.
അതേസമയം സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയ്ക്ക് സര്‍ക്കാര്‍ z കാറ്റഗറി സെക്യൂരിറ്റി എര്‍പ്പെടുത്തി. ദ്രൗപദി മുര്‍മ്മു പ്രതിപക്ഷ നിരയിലെ വോട്ട് ഭിന്നിപ്പിയ്ക്കുന്നത് ഒഴിവാക്കാനുള്ള തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യാന്‍ കോണ്‍ഗ്രസ് തിരുമാനിച്ചിട്ടുണ്ട്. ജെ.എം.എം അടക്കമുള്ള പാര്‍ട്ടികളുമായ് കോണ്‍ഗ്രസ് ഇതിന്റെ ഭാഗമായ് ചര്‍ച്ച നടത്തും