കറൻസി നോട്ടുകളിൽ നിന്ന് മഹാത്മാ ഗാന്ധിയെ മാറ്റില്ലെന്ന് റിസർവ് ബാങ്ക്. പുതിയ സീസൺ കറൻസി നോട്ടുകളിൽ എപിജെ അബ്ദുൽ കലാം, രവീന്ദ്രനാഥ് ടാഗോർ തുടങ്ങിയ നേതാക്കളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തുമെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു ആർബിഐ. ഇത്തരത്തിൽ ഒരു തീരുമാനവും തങ്ങൾ എടുത്തിട്ടില്ലെന്ന് റിസർവ് ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു.
Related News
മാളുകളും ഷോപ്പിംഗ് കോംപ്ലക്സുകളും പാർക്കിംഗ് ഫീ ഈടാക്കരുതെന്ന് കോടതി
മാളുകളും ഷോപ്പിംഗ് കോംപ്ലക്സുകളും മൾട്ടിപ്ലക്സ് തിയേറ്ററുകളും ഉപഭോക്താക്കളുടെ വാഹനം പാർക്ക് ചെയ്യുന്നതിന് പണം ഈടാക്കരുതെന്ന് ഗുജറാത്ത് ഹൈക്കോടതി. ഗുജറാത്തിലെ കെട്ടിട നിർമാണ, നഗരാസൂത്രണ നിയമങ്ങൾ പ്രകാരം പാർക്കിംഗിന് പണം ഈടാക്കാൻ പാടില്ലെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് അനന്ത് ദാവെ, ജസ്റ്റിസ് ബിരൻ വൈഷ്ണവ് എന്നിവരടങ്ങുന്ന ബെഞ്ച് വിധിച്ചു. കെട്ടിട നിയമത്തിൽ പാർക്കിംഗ് സൗകര്യം Provide ചെയ്യണമെന്ന വ്യവസ്ഥയുണ്ടെന്നും പണം വാങ്ങി നൽകുന്ന സേവനം ഈ വാക്കിന്റെ അർത്ഥ പരിധിയിൽ വരില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
UPA സർക്കാരിന് രൂക്ഷ വിമർശനം; ധവളപത്രം അവതരിപ്പിച്ചത് ബോധ്യത്തോടെയെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ
യുപിഎ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ധവളപത്രം അവതരിപ്പിച്ചത് ഉത്തമ ബോധ്യത്തോടെയാണെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു. വസ്തുതകൾക്ക് നേരെ കണ്ണടക്കാനാകില്ലെന്നും പത്തു വർഷം കൊണ്ട് രാജ്യം നേടിയത് ജനങ്ങൾ അറിയണമെന്നും നിർമല സീതാരാമൻ ലോക്സഭയിൽ പറഞ്ഞു. യുപിഎ സർക്കാരിന്റെ പത്തുവർഷവും നരേന്ദ്ര മോദി സർക്കാരിന്റെ പത്തുവർഷക്കാലത്തെയും വിലയിരുത്തലാണ് ധവളപത്രത്തിൽ വിശദീകരിച്ചിരിക്കുന്നത്. യുപിഎ സർക്കാരിന്റെ കാലത്ത് അഴിമതിയും കെടുകാര്യസ്ഥതയും മാത്രമാണെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. ധനവിനിയോഗത്തിൽ കെടുകാര്യസ്ഥതയ്ക്കുണ്ടായി എന്നതിന് തെളിവുകൾ കണക്കുകൾ മുന്നോട്ടുവെക്കുന്നുണ്ട്. ലോകാത്താകെയുണ്ടായ സാമ്പത്തിക […]
‘ഈ വിധി സുപ്രീംകോടതി വിധിക്കും ഭരണഘടന മൂല്യങ്ങൾക്കും എതിര്’ ബാബരി വിധിക്കെതിരെ കോൺഗ്രസ്
ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരെല്ലാം വിധിക്കെതിരെ അപ്പീൽ നൽകാൻ കേന്ദ്ര സംസ്ഥാന സർക്കാറുകളോട് അവശ്യപ്പെടണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല ബാബരി പള്ളി പൊളിച്ച കേസിലെ ലക്നൗ കോടതി വിധിക്കെതിരെ കോൺഗ്രസ്. ലക്നൗ കോടതി ഉത്തരവ് സുപ്രീംകോടതി വിധിക്കും ഭരണഘടന മൂല്യങ്ങൾക്കും എതിരെന്ന് കോൺഗ്രസ്. ബാബറി മസ്ജിദ് തകർത്തത് നിയമവിരുദ്ധമാണെന്നു സുപ്രിംകോടതി കോടതി വ്യക്തമായിരുന്നു. രാജ്യത്തിന്റെ മതസൗഹാർദ്ദം തകർക്കാൻ ബിജെപിയും ആർ.എസ്.എസും ഗൂഡാലോചന നടത്തിയത് രാജ്യം കണ്ടതാണ്. ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരെല്ലാം വിധിക്കെതിരെ അപ്പീൽ നൽകാൻ കേന്ദ്ര സംസ്ഥാന സർക്കാറുകളോട് അവശ്യപ്പെടണമെന്നും […]