കാവല്ക്കാരന് കള്ളന് തന്നെയെന്ന് രാഹുല്‍ ഗാന്ധി. പാവപ്പെട്ടവന്റെ പണം ധനവാനായ സുഹൃത്തിന് നല്കിയ കാവല്ക്കാരന് ശിക്ഷിക്കപ്പെടും. മെയ് 23ന് കാവല്‍ക്കാരന്റെ വിധി ജനകീയ കോടതി തീരുമാനിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. റഫാല്‍ വിഷയത്തില്‍ രാഹുല്‍ നരേന്ദ്ര മോദിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ചു.
Related News
സംവരണം മൗലികാവകാശമല്ലെന്ന് സുപ്രീം കോടതി
തമിഴ്നാട്ടിലെ മെഡിക്കല്‍ കോളേജുകളില്‍ 50 ശതമാനം ഒ.ബി.സി സംവരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്കിയ ഹരജിയിലാണ് സുപ്രീം കോടതി ഗുരുതര പരാമര്‍ശം നടത്തിയത് സംവരണം മൗലികാവകാശമല്ലെന്ന് പ്രസ്താവിച്ച് സുപ്രീം കോടതി. തമിഴ്നാട്ടിലെ മെഡിക്കല്‍ കോളേജുകളില്‍ 50 ശതമാനം ഒ.ബി.സി സംവരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്കിയ ഹരജിയിലാണ് സുപ്രീം കോടതി ഗുരുതര പരാമര്‍ശം നടത്തിയത്. ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ച സുപ്രീം കോടതി ഹരജി പിന്‍വലിച്ച് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം നല്കി. ജസ്റ്റിസ് എല്‍.നാഗേശ്വര […]
‘റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയ്ക്കും അനുവാദമില്ല’; നിശ്ചലദൃശ്യത്തിന് അനുമതി നിഷേധിച്ചു
രാജ്യത്തിന്റെ ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ കര്‍ണാടകത്തിന്റെ നിശ്ചലദൃശ്യത്തിനും അനുമതിയില്ല. ഭാരത്ത് പർവിൽ ടാബ്ലോ ഉൾപ്പെടുത്താമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തെയും കേന്ദ്രം വെട്ടിയിരുന്നു. നിശ്ചലദൃശ്യങ്ങള്‍ക്ക് അനുമതി നല്‍കാത്തതില്‍ കേന്ദ്രത്തിനെതിരെ പഞ്ചാബ്, പശ്ചിമബംഗാൾ ഉള്‍പ്പടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ രൂക്ഷ വിമർശനം ഉയർത്തിയിട്ടുണ്ട്. കർണാടക സർക്കാർ നൽകിയ എല്ലാ മാതൃകകളും ആഭ്യന്തര മന്ത്രാലയം തള്ളിയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. കന്നഡിഗരെ അപമാനിക്കുന്ന പ്രവൃത്തിയാണ് കേന്ദ്രം ചെയ്തതെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. കഴിഞ്ഞ […]
ശിവസേന – ബി.ജെ.പി സഖ്യ ധാരണയായി
മഹാരാഷ്ട്രയില്‍ ശിവസേന – ബി.ജെ.പി സഖ്യ ധാരണയായി. ബി.ജെ.പി 25 സീറ്റുകളിലും ശിവസേന 23 സീറ്റുകളിലും മത്സരിക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ പകുതി സീറ്റുകളില്‍ വീതം മത്സരിക്കാനും ധാരണയായി. ശിവസേനയും ബി.ജെ.പിയും ഒരേ പ്രത്യയശാസ്ത്രമുള്ള പാര്‍ട്ടികളെന്ന് അമിത് ഷാ. കഴിഞ്ഞ മൂന്ന് വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബി.ജെ.പിയേയും ഉദ്ധവ് താക്കറെ അടക്കമുള്ള ശിവസേന നേതാക്കള്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ നിര്‍ണ്ണായകമായ ലോകസഭ തെരഞ്ഞെടുപ്പിലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്കൊപ്പം മത്സരിക്കാനാണ് ശിവസേന തീരുമാനിച്ചിരിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, […]