കനത്ത മഴയെ തുടര്‍ന്ന് തിരുവല്ല പെരിങ്ങര വരാല് പാടശേഖരത്തിലെ 17 ഏക്കര്‍ വരുന്ന നെല്‍ കൃഷി നശിച്ചു. കഴിഞ്ഞ അഞ്ച് ദിവസമായി പെയ്യുന്ന കനത്ത മഴയാണ് കൊയ്ത്തിന് പാകമായ നെല്‍ച്ചെടികളുടെ നാശത്തിന് ഇടയാക്കിയത്. നെല്‍ച്ചെടികള്‍ മുഴുവന്‍ വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ കൊയ്ത്ത് യന്ത്രം ഉപയോഗിച്ച് കൊയ്ത്ത് ആരംഭിച്ചതിന് പിന്നാലെ ഉച്ചയോടെ ശക്തമായ മഴയെത്തി. പാടത്ത് വെള്ളം നിറഞ്ഞതോടെ കൊയ്ത്ത് യന്ത്രം താഴ്ന്നു. ഇതോടെ കൊയ്ത്ത് നിര്‍ത്തി വെയ്ക്കേണ്ടി വരികയായിരുന്നു. പാടത്ത് നിന്നും വെള്ളം നീക്കം ചെയ്യേണ്ട തോട് നിറഞ്ഞൊഴുകുകയാണ്. പാടത്തെ വെള്ളം ഒഴുക്കി വിടാനുള്ള മാര്‍ഗം ഇല്ലാതായതോടെ നെല്ല് ഉപേക്ഷിക്കേണ്ട അവസ്ഥയാണെന്ന് പാടശേഖര സമിതി ഭാരവാഹികള്‍ പറഞ്ഞു.
Related News
‘ആൺകുട്ടികൾക്ക് ഇല്ലാത്ത നിയന്ത്രണം പെൺകുട്ടികൾക്ക് എന്തിന് ?’ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കോഴിക്കോട് മെഡിക്കൽ കോളജ് ഹോസ്റ്റലിലെ നിയന്ത്രണം സംബന്ധിച്ച വിഷയത്തിൽ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി. പെൺകുട്ടികൾക്ക് മാത്രം നിയന്ത്രണമെന്തിനെന്ന് ഹൈക്കോടതി ചോദിച്ചു. പ്രശ്നക്കാരായ പുരുഷൻമാരെയാണ് പൂട്ടിയിടേണ്ടതെന്നും ആൺകുട്ടികൾക്കില്ലാത്ത നിയന്ത്രണം പെൺകുട്ടികൾക്ക് എന്തിനാണെന്നും കോടതി ചോദിച്ചു. `രാത്രിയിൽ സ്ത്രീകളെ വിലക്കുന്നതെന്തിന് ? എത്രകാലം പെൺകുട്ടികളെ പൂട്ടിയിടും ? പുരുഷൻമാർക്ക് കർഫ്യൂ ഏർപ്പെടുത്തി സ്ത്രീകളെ അനുവദിച്ചു കൂടെ ?’- കോടതി ചോദിച്ചു. മാതാപിതാക്കളുടെ ആവശ്യം കണക്കിലെടുത്താണ് കോളജ് ഹോസ്റ്റലിൽ നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. എന്നാൽ നിയന്ത്രണങ്ങൾ ഇല്ലാത്ത ഹോസ്റ്റലുകൾ […]
പെരുമ്പാവൂരില്‍ രണ്ട് നിര്‍മാണ തൊഴിലാളികള്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു
പെരുമ്പാവൂർ പോഞ്ഞാശ്ശേരിയിൽ രണ്ട് നിര്‍മാണത്തൊഴിലാളികള്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. മുർഷിദാബാദ് സ്വദേശികളായ റിപ്പൺ ഷെയ്ഖ്, സുവോ ഷെയ്ഖ് എന്നിവരാണ് മരിച്ചത്. നില കെട്ടിയിരുന്ന പൈപ്പ് തെന്നി വീണ് താഴേക്ക് പതിച്ചതാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.
കൊച്ചി അതീവ ജാഗ്രതയില്‍; ജില്ലയിലെ അഞ്ചിടങ്ങള്‍ കൂടി കണ്ടെയ്ന്മെന്റ് സോണാക്കി
സമ്പര്‍ക്ക കേസുകളും ഉറവിടമറിയാത്ത കേസുകളും വര്‍ധിച്ചതോടെ കൊച്ചി അതീവ ജാഗ്രതയില്‍. എറണാകുളം മാര്‍ക്കറ്റ് കേന്ദ്രീകരിച്ചുളള രോഗവ്യാപനം തടയാനായെങ്കിലും ആലുവ കേന്ദ്രീകരിച്ചുളള രോഗവ്യാപനമാണ് നിലവില്‍ ആശങ്കയുണ്ടാക്കുന്നത്. ജില്ലയിലെ അഞ്ചിടങ്ങള്‍ കൂടി കണ്ടെയ്ന്മെന്റ് സോണാക്കി. തോപ്പുംപടി, പിറവം,കടവന്ത്ര,കീഴ്മാട്,പറവൂര്‍,ചെല്ലാനം തുടങ്ങിയപ്രദേശങ്ങളിലാണ് ഏറ്റവുമൊടുവില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. കുടുംബാംഗങ്ങളില്‍ നിന്നു തൊഴിലിടത്തില്‍ നിന്നുമാണ് ഇവര്‍ക്ക് രോഗം പകര്‍ന്നത്. എന്നാല്‍ ആലുവയിലെ മാധ്യമപ്രവര്‍ത്തകനുള്‍പ്പെടെ രോഗം പകര്‍ന്നത് എവിടെ നിന്നാണെന്ന് വ്യക്തമായിട്ടില്ല. നേരത്തേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉറവിടമറിയാത്ത കോവിഡ് രോഗബാധിതരുടെ സമ്പര്‍ക്കപ്പട്ടിക പൂര്‍ത്തിയായിവരുന്നു. […]