കലാകാരന്മാരെ നിശ്ശബ്ദരാക്കുന്ന രാജ്യത്തെ സര്‍ക്കാരിനെതിരെ പാട്ടിലൂടെ പ്രതിഷേധമറിയിച്ച് ഗായികയായ രശ്മി സതീഷ്. പടുപ്പാട്ട് എന്ന ഗാനം ഈണത്താലും ആലാപനത്താലും അതി മനോഹരമായാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. ലോകത്താകമാനം നടക്കുന്ന കലാകാരന്മാരുടെ ആവിഷ്ക്കാര സ്വതന്ത്രത്തിന് വേണ്ടിയുള്ള പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യമായാണ് ഗായിക രശ്മി സതീഷ് ഗാനം സമര്‍പ്പിച്ചിട്ടുള്ളത്. ഗായിക രശ്മി സതീഷിന്റെ തന്നെ രസ ബാന്‍ഡാണ് വീഡിയോ ഗാനം നിര്‍മ്മിച്ചിട്ടുള്ളത്. കണ്ണന് സിദ്ധാര്ത്ഥിന്റെതാണ് വരികള്‍. മുരളിധരന് സംവിധാനം നിര്‍വ്വഹിച്ച ഗാനത്തിന്റെ ഛായാഗ്രഹണം മുഹമ്മദ് അബ്ദുള്ളയാണ്. മഹേഷ് നാരായണനാണ് എഡിറ്റിംഗ്. ദേശീയ പുരസ്ക്കാര ജേതാവായ അനീസ് മാപ്പിളയുടെതാണ് സ്റ്റില്‍സ്.
Related News
‘എമ്പുരാന്’ അങ്കിളിന് വേണ്ടിയുള്ളതാണ്’ രണ്ടാം ചിത്രം ഭരത് ഗോപിക്ക് സമര്‍പ്പിച്ച് പൃഥ്വിരാജ്
മലയാള സിനിമയിലെ എക്കാലത്തേയും മികച്ച അഭിനയതാക്കളില്‍ ഒരാളാണ് ഭരത് ഗോപി. അദ്ദേഹം വിടപറഞ്ഞിട്ട് ഇന്നേക്ക് 12 വര്‍ഷം പൂര്‍ത്തിയാവുകയാണ്. മലയാളി പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞു നില്ക്കുന്ന പ്രതിഭാശാലിക്ക് ആദരമര്‍പ്പിക്കുകയാണ് മലയാളികളുടെ പ്രിയ നടന് പൃഥ്വിരാജ്. സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ‘എമ്പുരാന്’ ഭരത് ഗോപിക്ക് സമര്‍പ്പിച്ചിരിക്കുകയാണ് പൃഥ്വിരാജ്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് പൃഥ്വി ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. ഭരത് ഗോപിയുടെ മകനും നടനുമായ മുരളി ഗോപിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ‘ജീവിച്ചിരുന്നതില്‍ ഏറ്റവും മികച്ച നടന്മാരില് ഒരാള്‍. […]
‘നന്ദി മോദീ, നന്ദി…’; ആശംസകളര്‍പ്പിച്ച് താരങ്ങള്‍
തെരഞ്ഞെടുപ്പിൽ തുടർച്ചയായ രണ്ടാം തവണയും ഭരണം നിലനിർത്തിയ മോദി സർക്കാറിന് ആശംസ അറിയിച്ച് കലാ – കായിക താരങ്ങൾ. ചരിത്ര വിജയം കുറിച്ച മോദിക്കും എൻ.ഡി.എക്കും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെയെന്നും ഭരണം മികവുറ്റതാകട്ടെയെന്നുമുള്ള ആശംസകളാണ് സോഷ്യൽ മീഡിയകളിലൂടെ കുറിച്ചത്. ബഹുമാന്യനായ മോദിക്ക് ആശംസയുമായി മോഹന്‍ലാല്‍ ട്വീറ്റ് ചെയ്യുകയുണ്ടായി. മോദിക്ക് ഹൃദയത്തിൽ നിന്നും നന്ദി അറിയിച്ച തമിഴ് സൂപ്പർ താരം രജനികാന്ത്, ദെെവം തുണക്കട്ടെ എന്നും ആശംസിച്ചു. നിർണായക വിജയം നേടിയ മോദിക്ക് കൂടെയുണ്ടെന്നും, കെട്ടുറപ്പുള്ള ഇന്ത്യയുടെ […]
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് താല്‍ക്കാലിക ടോയിലെറ്റുകള്‍ നല്കി ജയസൂര്യ
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പത്ത് താല്‍ക്കാലിക ടോയിലെറ്റുകള്‍ നല്കി നടന് ജയസൂര്യ. പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച കോഴിക്കോട് വയനാട് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കാണ് ജയസൂര്യ ടോയിലറ്റുകള്‍ നല്‍കുന്നത്. ആയിരക്കണക്കിന് ആളുകള്‍ വിവിധ ക്യാമ്പുകളിലായി തുടരുമ്പോള്‍ ശൌചാലയങ്ങളുടെ ദൌര്‍ബല്യം പ്രളയബാധിത പ്രദേശങ്ങളെ നന്നേ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇത്തരം അവസ്ഥകള്‍ നേരിടുന്ന ക്യാമ്പുകളില്‍ ഇത് വലിയൊരു സഹായമാകും. അടിസ്ഥാന സൌകര്യങ്ങളില്ലാത്ത ഷൂട്ടിങ് ലോക്കേഷനില്‍ ഉപയോഗിക്കുന്ന തരം താല്‍ക്കാലിക ടോയിലറ്റുകളാണ് ഇത്.