കരുതല്‍ ഡോസിന്റെ ഇടവേളയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വാക്സിന് ഉപദേശക സമിതി ഇന്ന് യോഗം ചേരും. നിലവിലെ ഇടവേള ഒമ്പതില്‍നിന്ന് ആറുമാസം ആക്കി കുറയ്ക്കണം എന്ന നിര്‍ദേശം ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ ഇതേക്കുറിച്ച് യോഗം കൂടിയാലോചന നടത്തും. കൊവിഡ് വാക്സിനേഷന് എടുത്ത് ആറുമാസം കഴിഞ്ഞ് പ്രതിരോധ ശക്തി കുറയുന്നു എന്നതാണ് ഐസിഎംആര്‍ പഠനം. ഇക്കാര്യവും കേസുകള്‍ കൂടുന്നതും കണക്കിലെടുത്താണ് ഇടവേള കുറക്കുന്നത് പരിഗണിക്കുന്നത്. സമിതിയുടെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാരും അംഗീകരിക്കും. നിലവില്‍ രണ്ടാം ഡോസ് എടുത്ത് 9 മാസം പൂര്‍ത്തിയായ 18 വയസിന് മുകളില്‍ ഉള്ളവര്‍ക്കാണ് കരുതല്‍ ഡോസിന് യോഗ്യതയുള്ളത്.
Related News
ജ്യോത്സ്യനെ മയക്കി കിടത്തി 12.5 പവൻ സ്വർണ്ണവും പണവും കവർന്നു; യുവതി പിടിയിൽ
കൊച്ചിയിൽ ഇടപ്പള്ളിയിൽ ജ്യോത്സ്യനെ മയക്കി കിടത്തി 12.5 പവൻ സ്വർണ്ണവും പണവും കവർന്ന യുവതി പിടിയിൽ. തൃശ്ശൂർ മണ്ണുത്തി സ്വദേശി അൻസിയെയാണ് എളമക്കര പൊലീസ് പിടികൂടിയത്. (woman arrested kochi robbing gold astrologer) കഴിഞ്ഞമാസം 26ന് ഇടപ്പള്ളിയിലെ ലോഡ്ജിൽ വച്ചായിരുന്നു സംഭവം. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ശേഷം ജ്യോതിഷം നോക്കാൻ ഉണ്ടെന്നു പറഞ്ഞ് കൊല്ലം സ്വദേശിയായ ജോത്സ്യനെ വിളിച്ചു വരുത്തുകയായിരുന്നു. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം പൂജയെക്കുറിച്ചും ദോഷം മാറാനുള്ള വഴിപാടുകളെക്കുറിച്ചും ചോദിച്ചറിഞ്ഞ് ജ്യോത്സ്യനുമായി സൗഹൃദം […]
10 കുടുംബങ്ങൾക്ക് രണ്ട് കക്കൂസ്, ഒരു കിണർ, വൈദ്യുതി കെഎസ്ഇബി കട്ടാക്കി; ജീവിതം ഇരുട്ടിലായി കേരളത്തിലെ ഗ്രാമം
കോഴിക്കോട്: ഏത് നിമിഷവും നിലംപൊത്താറായ കൂരകളിലാണ് കോഴിക്കോട് പുതുപ്പാടിക്കടുത്ത് നാക്കിലമ്പാട് ആദിവാസി കോളനിയിലുള്ളവരുടെ ജീവിതം. വർഷങ്ങളായി ഇങ്ങനെയാണ്. നിരവധി പരാതികൾ ഉന്നയിച്ചെങ്കിലും അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ല. 10 വീടുകൾക്ക് ആകെയുള്ളത് രണ്ട് കക്കൂസ് മാത്രം. പഞ്ചായത്ത് അധികൃതർ ആരും തിരിഞ്ഞുനോക്കാറില്ലെന്നാണ് കോളനിവാസികൾ പറയുന്നു. നിലംപൊത്താറായ കൂരകളിലാണ് നാക്കിലമ്പാട്ടിലെ പത്തോളം കുടുംബങ്ങൾ താമസിക്കുന്നത്. ഇത്രയും കുടുംബങ്ങൾക്ക് ഉപയോഗിക്കാനായി രണ്ട് കക്കൂസ് മാത്രമാണുള്ളത്. വെള്ളത്തിനാകട്ടെ ഒരൊറ്റ കിണറും. അതിനിടെ കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ചതോടെ ജീവിതം കൂടുതൽ ഇരുട്ടിലായി. നല്ല വഴിയോ വാഹന […]
തൃക്കാക്കരയിൽ രാത്രികാല കച്ചവടം നിരോധിക്കാനുള്ള തീരുമാനം; ഹോട്ടൽ ഉടമകൾ ഹൈക്കോടതിയിലേക്ക്
രാത്രി 11ന് ശേഷം ഹോട്ടൽ അടയ്ക്കാനുള്ള തൃക്കാക്കര നഗരസഭയുടെ തീരുമാനത്തിനെതിരെ ഹോട്ടൽ ഉടമകൾ ഹൈക്കോടതിയിലേക്ക്. നിലവിലുള്ള ഹൈക്കോടതി വിധിക്ക് എതിരാണ് നഗരസഭയുടെ തീരുമാനമെന്ന് ഹോട്ടൽ ഉടമകൾ ആരോപിച്ചു. അടുത്ത ആറുമാസത്തേക്ക് രാത്രി 11 മണിക്ക് ശേഷം വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തന അനുമതി നിരോധിക്കാനാണ് തൃക്കാക്കര നഗരസഭയുടെ തീരുമാനം . നഗരസഭയും പോലീസും എക്സൈസും അടക്കമുള്ള വകുപ്പുകളുടെ യോഗത്തിന് ശേഷമാണ് നിയന്ത്രണത്തിലേയ്ക്ക് എത്തിയത്.ലഹരി കച്ചവടവും ലഹരി ഉപയോഗിക്കുന്നവരുടെ ശല്യവും കാരണമാണ് നിയന്ത്രണമെന്നാണ് നഗരസഭ പറയുന്നത്.ഇന്ന് ചേരുന്ന കൗൺസിൽ യോഗത്തിൽ […]