Gulf

ഉംറ സീസൺ വിജയകരമാക്കാൻ ഒരുമിച്ച്​ പ്രവർത്തിക്കും; സുരക്ഷസേന കമാൻഡർ

ഉംറ സീസൺ വിജയകരമാക്കാൻ ഒരുമിച്ച്​ പ്രവർത്തിക്കുമെന്ന്​ ഉംറ സുരക്ഷസേന കമാൻഡർ മേജർ ജനറൽ മുഹമ്മദ്​ അൽബസാമി . മക്കയിൽ നടന്ന ഉംറ സുരക്ഷ സേനയുടെ പത്രസമ്മേളനത്തിലാണ്​ ഇക്കാര്യം വ്യക്തമാക്കിയത്.

മത്വാഫും താഴത്തെ നിലയും ഉംറ തീർഥാടകർക്ക്​ മാത്രമായി നിശ്ചയിച്ചിട്ടുണ്ട്​. കിംങ്​ ഫഹദ് കവാടം, കിംങ് അബ്​ദുൽ അസീസ്​ കവാടം, ഉംറ, അൽസലാം കവാടങ്ങൾ, മർവയുടെ പ്രവേശന കവാടം എന്നിവ ഉംറ തീർഥാടകർക്ക്​ മാത്രമായി നിശ്ചയിച്ചിട്ടുണ്ട്​.

സുരക്ഷാ, വ്യവസ്ഥ നിലനിർത്തുക, ജനക്കൂട്ടത്തെ നിയന്ത്രിക്കുക, ട്രാഫിക് നിയന്ത്രിക്കുക, സുരക്ഷാ ഏജൻസികളെയും മറ്റ് സഹായ സേവനങ്ങളെയും പിന്തുണയ് ക്കുക തുടങ്ങിയ കാര്യങ്ങളിലൂന്നികൊണ്ടുള്ളതാണ് ഉംറ സുരക്ഷ സേനയുടെ റമദാൻ പ്രവർത്തന പദ്ധതികളെന്നും ഉംറ സുരക്ഷസേന കമാൻഡർ പറഞ്ഞു. തീർഥാടകരുടെ ആരോഗ്യ, പ്രതിരോധ നടപടികൾക്കുള്ള നിർദേശങ്ങൾക്കനുസൃതമായും ഹറം ഏരിയയിൽ എല്ലാവരും മാസ്​ക്​ ധരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.